ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകണം; സ്വാതന്ത്ര്യ ദിനത്തിൽ ഭിന്നശേഷിക്കാർ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു

    കൽപ്പറ്റ: ഭിന്നശേഷിക്കാർ അടക്കമുള്ളവരുടെക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം തുടരണമെന്നും ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ഭിന്നശേഷിക്കാരുടെ ക്ഷേമ സംഘടനയായ ഡി എ ഡബ്ലിയു എഫ് (DAWF ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ടി യു ജോസഫ് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി മോഹനൻ

    ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി മത്തായി, കെ യു ഐസക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ നൗഫൽ നന്ദിയും പറഞ്ഞു. കെ പി ജോർജ്ജ്,കെ ഡി കുരിയാച്ചൻ, വർഗ്ഗീസ് എം വി, ബാവ കമ്പളക്കാട്, സേവിയർ ഇ വി ,ഗിരീഷ് കുമാർ,ജിജി വി എം രാമൻ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *