ഇന്ധന വിലവർദ്ധന വിനെതിരെ എസ് ടിയു പ്രതിഷേധ സംഗമം നടത്തി.

    കൽപ്പറ്റ:യുദ്ധത്തിന്റെ യും ക്രൂഡ് ഓയിലിന്റെ യും പേരിൽ രാജ്യത്ത് ഒന്നരമാസമായി പെട്രോൾ; ഡീസൽ; സി.എൻ. ജി; പാചകവാതക ത്തിന്റെ ദൗർബല്യവും ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്നു. വിലവർദ്ധന വ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ടിയു ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്ററാഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. എസ് ടിയു ജില്ലാ പ്രസിഡണ്ട് സി. മൊയ്തീൻ കുട്ടി ഉൽഘാടനം നിർവ്വഹിച്ചു. എസ് ടിയു സംസ്ഥാന സെക്രട്ടറി പി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്…

    Read More

      എസ്. എൻ. ഡി.പി യോഗ നേതൃത്വത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

      കൽപ്പറ്റ: എസ്. എൻ ഡി.പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽപ്പെട്ട ശാഖായോഗ പ്രവർത്തക കൺവെൻഷനും എസ്. എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന സദസ്സും അവാർഡ് വിതരണവും നടത്തി. അനുമോദന സദസ്സിൻ്റെയും പ്രതിഷേധ സംഗമത്തിൻ്റെയും ഉദ്ഘാടനം എസ് എൻ.ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ലോക നൻമക്കായി അവതരിച്ച ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയതയെക്കുറിച്ചുള്ള പഠനം ശാഖാ യോഗങ്ങളിൽ നിർബന്ധമാക്കണമെന്ന് ഉദ്ഘാടകൻ…

      Read More

      ക്രിസ്തുമസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

      കൽപ്പറ്റ : ക്രിസ്തുമസ് -പുതുവത്സരാഘോഷടനുബന്ധിച്ച് അന്തര്‍ സംസ്ഥാന ഫോഴ്‌സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. താലൂക്ക്തല ജനകീയ കമ്മിറ്റികള്‍ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികള്‍ പരിശോധിക്കും. ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച്…

      Read More

      പുനരധിവാസ മിഷൻ പ്രപീകരിക്കണം

      കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഒരു കടുംബത്തിന്ന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക സമാശ്വാസധനം നൽകണമെന്നും പുനരധിവാസ മിഷൻ രൂപീകരികണമെന്നും ഇരകൾക്ക് നീതിലഭിക്കാൻ ട്രിബൂണൽ വേണമെന്നും കൽപ്പറ്റയിൽ ചേർന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഔദ്യാര്യമോ സൗമനസ്സ്യമോ സൗജന്യമോ അല്ല, ഇരകളുടെ അവകാശമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജിയും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു യോഗം. സർക്കാരിൻ്റെ പരിഗണനയിലുള്ള…

      Read More

      മേപ്പാടിയിൽ പ്രതിഷേധ റാലിയും, ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു

      മേപ്പാടി : ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി സാമൂഹ്യപ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കൺവീനറുമായ മേധ പട്കർ മേപ്പാടി ബസ്റ്റാൻഡിൽ വച്ച് നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നേരിട്ടും അല്ലാതെയും ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളണമെന്ന് അവർ ബാങ്കുകളോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെട്ടു. നർമ്മദായിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും…

      Read More

      ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

      കണിയാമ്പറ്റ :ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി- ചാലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി കരണി കല്ലഞ്ചിറയിൽ സൈത് പാറമ്മൽ അദ്ദേഹത്തിന്റെ പിതാവ് പരേതനായ ബീരാൻ പാറമ്മൽ എന്ന വരുടെ സ്‌മരണാർത്ഥം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ 5 സെന്റിൽ നിർമാണം പൂർത്തീകരിച്ച ആയുഷ്‌മാൻ ആരോഗ്യ മന്ദിർ മെയിൻ സെൻ്ററിൻ്റെ (ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ) ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…

      Read More

      പിതൃസ്മരണയിൽ തിരുനെല്ലിയിൽ ബലിതർപ്പണം; ആയിരങ്ങൾ പങ്കെടുത്തു

      തിരുനെല്ലി: ബ്രഹ്മവിഷ്ണു മഹേശ്വര സംഗമത്താൽ പവിത്രമായ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. പുലർച്ചെയോടെ ആരംഭിച്ച ചടങ്ങുകളിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. ഇന്നലെ രാത്രിമുതൽ തന്നെ ക്ഷേത്രത്തിൽ തമ്പടിച്ച ഭക്തർ പുലർച്ചെയോടെ ബലിതർപ്പണങ്ങൾ നടത്തി. പത്തോളം മുഖ്യകാർമ്മികരുടെ നേതൃത്വത്തിലാണ് ഇത്തവണ ചടങ്ങുകൾ പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ ബലിതർപ്പണ ചടങ്ങുകൾ തുടരും. പിതൃസ്മരണയിൽ ബലിതർപ്പണത്തിനായി ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് തിരുനെല്ലിയിലെത്തിയിട്ടുള്ളത്. ബലിതർപ്പണത്തിനെത്തുന്നവർക്കായി വിവിധ വകുപ്പുകളുടെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നുമണി മുതൽ…

      Read More

        പിഎം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

        കൽപ്പറ്റ: പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാർ ‘രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന’ സമീപനം ഉപേക്ഷിച്ച് വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.   പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആരോപിച്ചു. ഇതോടെ കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

        Read More

          വിവാദത്തിനിടെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിച്ച്‌ മമ്മൂട്ടി

          വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച്‌ മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നു.ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. *പോസ്റ്റിന്റെ പൂര്‍ണരൂപം*   ‘മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന…

          Read More

          നാടൻ തോക്കുമായി 3 പേരെ വനം വകുപ്പ് പിടികൂടി

          വെള്ളമുണ്ട: കഴിഞ്ഞ ദിവസം മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ ക്വയറ്റ്പാറ വാളാരംകുന്നു വനഭാഗത്ത് രാത്രി നടത്തിയ പരിശോധനയിലാണ്, നാടൻ തോക്കുമായി 3 പേരെ പിടികൂടിയത്. മംഗലശ്ശേരി രാമചന്ദ്രൻ, ചന്ദ്രൻ മാടത്തുംകുനി, ബാലകൃഷ്ണൻ മടത്തും കുനി എന്നിവരാണ് പിടിയിലായത്. മാനന്തവാടി റേഞ്ച് ഓഫീസർ റോസ്മേരി ജോസ് വെള്ളമുണ്ട ഫോറെസ്റ്റ് ഓഫീസർ കെ.കെ സുരേന്ദ്രൻ, മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മായ അഖിൽ, സ്റ്റീഫൻ, ബാബു, അപ്പച്ചൻ എന്നിവർ ചേർന്നാണ് ഇവരെ…

          Read More