മഹിളാ അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

    കല്‍പ്പറ്റ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. പാചകവാതകം ഉള്‍പ്പെടെ ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജി. ബീന അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രുക്മണി സുബ്രഹ്മണ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി. കുഞ്ഞുമോള്‍, എല്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബീന വിജയന്‍ സ്വാഗതവും പി.വി. ഏലിയാമ്മ…

    Read More

    ഫിനിക്സിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ടി.സിദ്ധിഖ്

    ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് . ഫിനിക്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർസ് തേഫാനോസ് ചടങ്ങിൽ ആദ്യക്ഷം വഹിച്ചു.വികാരി ഫാ. ഷീൻസൺ മത്തോക്കിൽ, ട്രസ്റ്റി പീറ്റർ താണേലി മാലിൽ സെക്രട്ടറി ഷിജോ N വർഗീസ്, ജോ. ട്രസ്റ്റി ടി.ജി…

    Read More

    അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

    വാളാട് : മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (Age:56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ്…

    Read More

      തദ്ദേശ തിരഞ്ഞെടുപ്പ്: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യുവവോട്ടർമാരുടെ കൂട്ടപ്പലായനം

      വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കിടെ വയനാട്ടിലെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ നിന്ന് യുവതലമുറയുടെ കൂട്ടപ്പലായനം വ്യക്തമാകുന്നു. ഇതോടെ, ഈ മലയോര മേഖലകളിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുകയാണ്.   രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങുമ്പോഴാണ് ഈ ആശങ്കാജനകമായ സാഹചര്യം വ്യക്തമായത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ 19-ാം വാർഡായ പാതിരിയിൽ 1173 വോട്ടർമാരിൽ 200-ഓളം പേർ വിദേശത്താണ്. സമീപത്തെ പെരിക്കല്ലൂർ വാർഡിൽ 1185 വോട്ടർമാരിൽ 300-ഓളം പേരും നാട്ടിലില്ല.  …

      Read More

        ആര്‍മി വെറ്ററന്‍സ് ദിനം ആഘോഷിച്ചു

        കല്‍പറ്റ: വിരമിച്ച സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെയും അജയ്യമായ മനോഭാവത്തെയും ആദരിക്കുന്നതിനായി ജില്ലാ സൈനിക് ബോര്‍ഡുമായി സഹകരിച്ച് മുന്‍ സൈനികരുടെ സംഭാവനാ ആരോഗ്യ പദ്ധതി (ECHS) പോളിക്ലിനിക് കല്‍പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയില്‍ ആഘോഷിച്ചു.1953-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് വിരമിച്ച ചരിത്ര ദിനത്തിന്റെ ഭാഗമായി ത്യാഗത്തെയും സേവനത്തെയും അനുസ്മരിച്ചു പരിപാടി നടത്തി. വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ രാജീവ് ആര്‍. യുമായി സംവദിക്കുന്ന…

        Read More

          അവധിക്കാല ഹോക്കി പരിശീലന പരിശീലന ക്യാമ്പിന് തുടക്കമായി

          പനമരം: വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും, വയനാട് ഹോക്കിയും, പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി. പനമരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനും ഹോക്കിയിൽ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സ്കൂൾ എച്ച് എം ഷീജ ജെയിംസ്. കോച്ച് സുമിത്ത് പി, കായിക അധ്യാപകൻ മുഹമ്മദ് നവാസ്…

          Read More

          വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്.

          കൽപ്പറ്റ: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്.വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി…

          Read More

          എസ്.ഡി.പി.ഐ ആദരിച്ചു

          മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട താഴത്ത് ഇബ്രാഹിമിനെയും സംസ്ഥാന സ്കൂൾ ഗെയിംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ടി. അമ്മാർ മുഹമ്മദിനെയും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. താഴത്ത് ഇബ്രാഹിമിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, ടി. അമ്മാർ മുഹമ്മദിന് മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി എന്നിവർ ഉപഹാരം നൽകി. മണ്ഡലം സെക്രട്ടറി സജീർ എം.ടി, കമ്മിറ്റിയംഗങ്ങളായ ആലി പി, കെ.എസ്. സകരിയ്യ, എടവക പഞ്ചായത്ത്…

          Read More

          മെഡിക്കൽ കോളേജ് ഭൂമിയുടെ കവാടത്തിൽ കിടപ്പ് സമരം നടത്തി

          കൽപറ്റ: മടക്കിമലയിൽ സർക്കാരിന് സൗജന്യമായി നൽകിയ ഭൂമിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മടക്കിമലയിലെ മെഡിക്കൽ കോളേജിനായി സർക്കാർ ലഭിച്ച ദാനഭൂമിയുടെ കവാടത്തിൽ കിടപ്പ് സത്യാഗ്രഹം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 12 വരെ നീണ്ടു. ശക്തമായ വെയിലിനെ അവഗണിച്ചായിരുന്നു സമരക്കാർ കിടപ്പ് സമരം നടത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, മന്ത്രി സിദ്ദീഖ്, ബത്തേരി എംഎൽഎ ഐ. സി. ബാലകൃഷ്ണൻ എന്നിവർ മെഡിക്കൽ…

          Read More

          മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) സംസ്ഥാന തല മെമ്പർഷിപ്‌ വിതരണോദ്ഘാടനം നിർവ്വഹിച്ചു..

          കൽപറ്റ: സംസ്ഥാനത്തെ പ്രധാന ഭക്ഷ്യ വിഭവമായ മാട് വിഭവങ്ങൾ ലഭ്യമാക്കുന്നതിനു കേരളവും അയൽ സംസ്ഥാന സർക്കാരുകളും നടപടി സ്വികരിക്കണമെന്നു മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന മന്ത്രിമാരെ കണ്ടു നിവേദനങ്ങൾ സമർപ്പിക്കും. മാട് ലഭ്യത കുറവ് കാരണം മാംസം വില വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. മീറ്റ് വർക്കേഴ്സ് യൂണിയൻ 2025 ലെ സംസ്ഥാന തല മെമ്പർഷിപ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി ബാപ്പുട്ടി…

          Read More