ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് . ഫിനിക്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർസ് തേഫാനോസ് ചടങ്ങിൽ ആദ്യക്ഷം വഹിച്ചു.വികാരി ഫാ. ഷീൻസൺ മത്തോക്കിൽ, ട്രസ്റ്റി പീറ്റർ താണേലി മാലിൽ സെക്രട്ടറി ഷിജോ N വർഗീസ്, ജോ. ട്രസ്റ്റി ടി.ജി സജി, ഫിനിക്സ് സെക്രട്ടറി K K പൗലോസ് സംസാരിച്ചു.
ഇടവകയിൽ നിന്നും മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും റാങ്ക് ജേതാക്കളെയും യോഗത്തിൽ അനുമോദിച്ചു.
