കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം

    കല്‍പ്പറ്റ: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട 14 ഗുണഭോക്താക്കള്‍ക്കാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.ഇന്ന് തിരഞ്ഞെടുക്കപ്പെട്ട…

    Read More

      നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

      മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും ഉറപ്പാക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.   അവകാശങ്ങൾക്കായി നടത്തുന്ന സമരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാകണം. ബഹുമാനപ്പെട്ട ഹൈക്കോടതി വിധിപ്രകാരം കാഷ്വാലിറ്റി, ഐ.സി.യു തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രമേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാവൂ. പാവപ്പെട്ട രോഗികളുടെ ചികിത്സയെയും ആശുപത്രികളുടെ നിലനിൽപ്പിനെയും…

      Read More

      കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.

      കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.48 മണിക്കൂർ ഹർത്താൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും സർവീസ് നടത്തുന്നില്ല.   കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ പുലി ആന എന്നീ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഗൂഡല്ലൂർ ഓവേലിയിൽ ഈ മാസം രണ്ടാഴ്ച ഇടവേളയിൽ രണ്ടു മനുഷ്യ ജീവനുകൾ…

      Read More

      ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

      കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ്…

      Read More

      മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

      . മാനന്തവാടി: ഈദ് ദിനത്തോട് അനുബന്ധിച്ച് ജി യു പി സ്കൂൾ മാനന്തവാടി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിത്യസ്ഥങ്ങളായ പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. PTA പ്രസിഡൻ്റ് രാകേന്തു KR ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വർക്കി TP അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ അജയൻ കുമാർ, ഉനൈസ്, മുഹ്സിന എന്നിവർ സംസാരിച്ചു.

      Read More

      സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

      പുൽപള്ളി: മുട്ടിൽ ഡബ്ല്യു എംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം. എസ്. ഡബ്ല്യു ആദ്യ വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പള സപ്ത ദിന സഹവാസ ക്യാമ്പ് ചേകാടി ജി. എൽ. പി സ്കൂളിൽ സമാപിച്ചു. നവംബ൪ 15 ന് തുടക്കമിട്ട ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ, വാൾ പെയിൻ്റിങ്, ബസ് സ്റ്റോപ്പ് നിർമാണം, കമ്മ്യൂണിറ്റി സൽക്കാരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേകാടി വാർഡ് മെമ്പർ രാജു. നിർവഹിച്ചു. കോളേജിലെ . സോഷ്യൽ…

      Read More

        കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു

        കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ നാലായി ഉയർന്നു; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു കള്ളാടി : കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. മേഖലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

        Read More

          ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റയിൽ

          കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും. ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. സയ്യിദ്…

          Read More

          സൈനികർ രാജ്യത്തിന് ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് പുതിയതലമുറക്ക് പകർന്ന് നൽകണം: ധനലക്ഷ്മി

          കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരെയും ആദരിക്കുന്ന ജയ്ഹിന്ദ് പരിപാടി സംഘടിപ്പിച്ചു.വാഴക്കണ്ടി ഉന്നതിയിൽ നടന്ന ചടങ്ങിൽ രക്തസാക്ഷി കുടുംബങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ജയ്ഹിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തത്.നിയോജക മണ്ഡലത്തിലെ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും നൂറ്റമ്പതിൽ അധികം വരുന്ന സൈനികരെയുമാണ് ചടങ്ങിൽ ആദരിച്ചത്.പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വഹിച്ച വി വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന…

          Read More

          വയനാട് ദുരന്തം: വീട് നഷ്ടപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു.

            കൽപ്പറ്റ: എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതര്‍ക്കായി നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾ കൈമാറുവാൻ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി അപേക്ഷ സ്വീകരിച്ചു. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശവാസികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിച്ചത്. കൊല്ലം ജില്ലക്കാരനായ പ്രവാസി വ്യവസായി അൻസാർ സാഹിബ് സൗജന്യമായി നൽകിയ കൽപ്പറ്റയിൽ കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ വാളലിലുളള ഒരേക്കർ എട്ട് സെൻറ് സ്ഥലത്താണ് ഭവന നിർമ്മാണം പൂർത്തിയാകുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 20 ഭവനങ്ങളാണ് മഹല്ല് കൂട്ടായ്മ നിർമ്മിച്ചു നൽകുന്നത്….

          Read More