ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച

    ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഞായറാഴ്ച കൽപ്പറ്റയിൽ നടക്കും.26 സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നത്. വിഷൻ 2031 ന്റെ ഭാഗമായി പതിനായിരം പേർക്ക് തൊഴിലും പതിനായിരം പേർക്ക് 25000 രൂപ വില വരുന്ന പവർ മെഷീൻ വിതരണം ചെയ്യാനും കഴിഞ്ഞുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ടൈലറിങ് ക്യാമ്പസിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണന്നും ഭാരവാഹികൾ പറഞ്ഞു.ഞായറാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ജി. കാർത്തികേയന്റെ…

    Read More

    ‘പ്രതീക്ഷോത്സവം 2024-25’ നടത്തി.

    പനമരം: വിവിധ സാഹചര്യങ്ങളാൽ പാതി വഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുന്നതിനായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന ‘ഹോപ്പ് ‘ പദ്ധതി യുടെ ഭാഗമായി ‘പ്രതീക്ഷോത്സവം 2024-25’ നടത്തി. പദ്ധതിയുടെ ആറാമത് ബാച്ച് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും വിജയികൾക്കായുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും വയനാട് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു. 04.09.2024 ന് പനമരം വിജയ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ഡി.സി.ആർ.സി കൗൺസിലർ അനില വി. അബ്രഹാം പദ്ധതി വിശദീകരണം നടത്തി….

    Read More

      വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.

      തവിഞ്ഞാല്‍-വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ കുടുംബശ്രീയുമായി സഹകരിച്ച് വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ് ഉദ്ഘാടനം ചെയ്തു. 10 പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. മേളയുടെ ഭാഗമായ 150 തൊഴിലന്വേഷകരില്‍ നിന്ന് 80 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു അധ്യക്ഷയായ മേളയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമറുന്നീസ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ വി.കെ…

      Read More

      എന്റെ മണ്ണ് എന്റെ രാജ്യം; മാനന്തവാടി ബ്ലോക്കുതല പരിപാടി സംഘടിപ്പിച്ചു.

      മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാംപെയ്നിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി. വി. എച്ച്. എസ്. എസ്. മാനന്തവാടിയുടെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനവും പഞ്ച പ്രൺ പ്രതിജ്ഞയും നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലീം അൽത്താഫ് അധ്യക്ഷത വഹിച്ചു. എൻ. എസ്….

      Read More

      സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി

      തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകർക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാൽ വെബ്‌സൈറ്റിൽനിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യണം. ഇത് ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യക്കാർക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം

      Read More

        കാട്ടാന ആക്രമണം; റോഡ് ഉപരോധിച്ച് നാട്ടുകാർ

        മേപ്പാടി: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. ഇന്നു രാവിലെ ആണ് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചത് . മേപ്പാടി ചൂരൽമല റോഡിൽ ആയിരുന്നു ദാരുണ സംഭവം. കാട്ടാനയെ പിടികൂടി നാടുകടത്തണമെന്നും ആന ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.

        Read More

        ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.

        വയനാട്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), വയനാട് ചൂരൽമല ദുരന്തത്തിൽ ആശ്രിതർ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകി. പ്രൈമറി ക്ലാസ് മുതൽ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾക്കാണ് ധനസഹായം നൽകിയത്. ശനിയാഴ്ച്ച വൈകുന്നേരം കൽപ്പറ്റ എം. ജി. ടി ഹാളിൽ വെച്ച് ഫോക്ക് വൈസ് പ്രസിഡൻ്റ് എൽദോ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് ആർട്സ്…

        Read More

          സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

          സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.   നാളെയും മറ്റന്നാളും 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യത. കേരള കർണാടക…

          Read More

            പ്ലസ് വണ്‍ പ്രവേശനം: വയനാട്ടില്‍ അധികം സീറ്റും ബാച്ചും അനുവദിക്കണം

            കല്‍പ്പറ്റ: വയനാട്ടില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അധികം സീറ്റും ഗോത്രമേഖയിലെ വിദ്യാലയങ്ങളില്‍ കൂടുതല്‍ ബാച്ചും അനുവദിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദി ശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികളായ മേരി ലിഡിയ, സതിശ്രീ ദ്രാവിഡ്, സൂര്യലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നതില്‍ ജില്ലയെ അവഗണിച്ചു. ഉത്തര മലബാറിലെ സീറ്റ് കുറവ് പരിഗണിച്ച് നാല് ജില്ലകള്‍ക്ക് അധികം സീറ്റും ബാച്ചും നിര്‍ദേശിച്ചെങ്കിലും വയനാടിനെ ഒഴിവാക്കി. യഥാര്‍ഥത്തില്‍ ജില്ലയിലാണ് കൂടുതല്‍…

            Read More

            രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

            തലപ്പുഴ: തലപ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും മാനന്തവാടി മെഡിക്കൽ കോളേജിലെ രക്ത ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ജീവദ്യുതി’ എന്ന പേരിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലപ്പുഴ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീജ പി എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സതീഷ് ഈ കെ വൈസ് പ്രസിഡന്റ്‌ ഷാജി പാത്താടൻ എൻഎസ്എസ് പി ഒ ബാബു താരാട്ട്,ഡോക്ടർ ദിവ്യ വി, രക്ത ബാങ്ക് കൗൺസിലർ സിബി…

            Read More