എസ്എസ്എഫ് സ്ഥാപകദിനം ആഘോഷിച്ചു

    പനമരം: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ്എസ്എഫ്) 54-ാം സ്ഥപകദിനം ബദ്‌റുല്‍ ഹുദായില്‍ ആഘോഷിച്ചു. ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ധാര്‍മിക ബോധമുള്ള ധാരാളം യുവാക്കളെ നാടിന് സമര്‍പ്പിക്കാന്‍ എസ്എസ്എഫിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൗഫല്‍ അഹ്‌സനി പെരുന്തട്ട, ഷാഫി നൂറാനി രാമല്ലൂര്‍, ഹാഫിള്‍ സാബിത്ത് തരുവണ, ഹാഫിള്‍ റബീഹ് അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.

    Read More

      ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക്

      കോട്ടത്തറ സെന്റ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമായി എല്ലാ കുട്ടികൾക്കും ബിയോണ്ട് ദ ബസ് ബാഡ്ജ് നൽകി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ അഭിനന്ദിന് ബാഡ്ജ് നൽകി പിടിഎ പ്രസിഡന്റ് വിൽസന്റെ പാറയിൽ നിർവഹിച്ചു.

      Read More

      ഗുരുദേവ ജയന്തി ആഘോഷിച്ചു.

      പുൽപ്പള്ളി: എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ…

      Read More

        നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

        കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും.   2016 ഏപ്രിൽ 28-ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ച് മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ ‘ജിഷ ഭവൻ’ എന്ന വീട് നിർമ്മിച്ചു നൽകിയിരുന്നു.  …

        Read More

          എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

          കൽപ്പറ്റ: എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2026 ജൂലൈ 29 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.   മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും…

          Read More

          എസ് എം എഫ് മേഖല ഖുബാ സംഗമംവും ആദരിക്കൽ ചടങ്ങും നടത്തി.

          മാനന്തവാടി: എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങിൽ ആദരിച്ചു. ജനറൽസെക്രട്ടറി അലി ബ്രാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു. ഇബ്രാഹിം ഹാജി,…

          Read More

            തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

            തിരുവനന്തപുരം: എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. 2025 സെപ്റ്റംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു…

            Read More

            മൂപ്പെനാട് ജനവാസ മേഖല വന്യമൃഗ ആവാസ കേന്ദ്രമാകുന്നു: എസ്ഡിപിഐ

            മൂപ്പൈനാട് പഞ്ചായത്തിലെ ജനവാസ മേഖലകൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുയാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ റിപ്പൺ ആരോപിച്ചു. വാളത്തൂർ പ്രദേശത്ത് കഴിഞ്ഞദിവസം രണ്ട് പുലികൾ ഒന്നിച്ച് ഒരു വീടിൻ്റെ പരിസരത്ത് ഇറങ്ങിയതടക്കം മൂന്ന് മാസത്തിനുള്ളിൽ പുലി , കരടി തുടങ്ങിയവയുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ച് വരികയാണ്. നെടുങ്കരണ വേടൻെ കോളനി, കടച്ചിക്കുന്ന്, പുതുക്കാട് ആനക്കുണ്ട്. എന്നിവിടങ്ങളിൽ ആന ശല്യം കാരണം വീട്ടുകാർക്കും തൊഴിലാളികക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ സമയങ്ങളിൽ…

            Read More

              കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

              കൽപ്പറ്റ: കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങളെ സമഗ്രമായി അവലോകനം ചെയ്ത്, പ്രവർത്തന ക്ഷമത കുറഞ്ഞതും, ഉപജീവന നിലവാരത്തിൽ മാത്രം തുടരുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും, വളർച്ചസാധ്യതയുള്ള സംരംഭങ്ങളെ വിപുലീകരിച്ച് ഉയർന്ന വരുമാനത്തിലേക്ക് നയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ മാതൃക വളർച്ചാധിഷ്ഠിത ബിസിനസ് സംരംഭങ്ങളായി ഉയർത്തുകയും…

              Read More

              കാട്ടാന കൃഷി നശിപ്പിച്ചു: ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

              പനമരം: കാട്ടാന വാഴകൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ . വനംവകുപ്പിൻ്റെ ഔട്ട് പോസ്റ്റിന് മുകളിൽ വിഷകുപ്പിയുമായി എത്തി നടവയൽ പാതിരിയമ്പം സ്വദേശി കണ്ണനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം കണ്ണൻ്റെ വാഴകൃഷി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശത്ത് വന്യമൃഗം ശല്യം രൂക്ഷമാണ്. എന്നാൽ വിഷയത്തിൽ വനംവകുപ്പ് കൃത്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടയന്തിര പരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയതോടെയാണ് കണ്ണൻ പിൻമാറിയത്.

              Read More