പുൽപ്പള്ളി : ചണ്ണോത്തുകൊല്ലി ജി എൽ പി എസ് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിച്ച് മനോഹരമായ പൂത്തോട്ടം ഒരുക്കി. വിദ്യാലയ പരിസരം കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം കുട്ടികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂത്തോട്ടം ഒരുക്കിയത്.
വിവിധയിനം പൂച്ചെടികളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ടത്തിന്റെ പരിപാലനവും ഏറ്റെടുത്തു. ഒഴിവുസമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കുട്ടികൾ പൂത്തോട്ടത്തിന്റെ വളർച്ചയിൽ ഏറെ ആവേശത്തോടെയാണ് പങ്കാളികളാകുന്നത്.
വിദ്യാലയത്തിലെ കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ് ഈ പൂത്തോട്ടം. കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകരുന്ന ഇടമായി പൂത്തോട്ടം മാറിയിട്ടുണ്ട്.
