വയനാട്ടിൽ 10,000 കോടിയുടെ എഐ – ഡാറ്റാ സെന്റർ പാർക്ക് വരുന്നു

    കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എൻ.ജി.ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ എഐ ആൻഡ് ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നു. സൗത്ത് വയനാട്ടിൽ കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിലായി 10,000 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.   സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലായിരിക്കും പാർക്ക് നിലവിൽ വരികയെന്ന് ഫെഡറേഷൻ ഡയറക്ടർ അബ്‌ദുള്ള മഞ്ചേരി അറിയിച്ചു.   ഇതിന്റെ ഭാഗമായി ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ പ്രഥമ ‘ഗ്ലോബൽ മലയാളി…

    Read More

      വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

      വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ പ്രതികരിച്ചിരുന്നു.     മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും…

      Read More

        അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി

        പുല്‍പ്പള്ളി: താഴെ ചെറ്റപ്പാലത്തു തുടര്‍ച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങള്‍ക്ക് കാരണമായി റോഡിന്റെ കാഴ്ച മറച്ച മതില്‍ സിപിഐ (എം)പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.പയ്മ്പള്ളി കാപ്പിസെറ്റ് റോഡ് പണി പൂര്‍ത്തീകരിച്ചതിന് ശേഷം 30ഓളം അപകടങ്ങള്‍ ആണ് ഉണ്ടായത്. ഇതില്‍ 2 മരണവും സംഭവിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഓട്ടോ റിക്ഷ െ്രെഡവര്‍ ആയ റോയി തളിയാറമ്പില്‍ മരണപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ച് നീക്കുകയും, ഉദയക്കവല ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തു ഒരു…

        Read More

        വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

        കോട്ടത്തറ : 2024 -25 വര്‍ഷത്തെ കോട്ടത്തറ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പിൽ ചര്‍ച്ച ചെയ്തു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്,…

        Read More

          ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

          ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.   അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം…

          Read More

          ‘ജാത്തിരെ:’ സ്വാഗതസംഘം രൂപീകരിച്ചു

          തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 മുതല്‍ 31 വരെ നടത്തുന്ന കലാകായിക ഉത്സവമായ ‘ജാത്തിരെ’ യുടെ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യൂത്ത് ക്ലബ്ബുകള്‍, ബാലസഭ, ബ്രിഡ്ജ് കോഴ്‌സ്, സാമൂഹ്യപഠന മുറിയിലെ കുട്ടികളെ ഏകീകരിച്ചുകൊണ്ട് 7 ദിനങ്ങള്‍ കലയുടെയും, കായികത്തിന്റെയും ഉത്സവമായി ബിസ് ലാട്ട,…

          Read More

            റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

            മീനങ്ങാടി: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ശ്രീജ സുരേഷ് നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.പ്രദീപ് അത്തിനിലം അധ്യക്ഷം വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രതാപ് കെ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിനു.കെ.ടി, വാർഡ് മെമ്പർ തങ്കച്ചൻ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി നീതു മത്തായി എന്നിവർ സംസാരിച്ചു.മൈലമ്പാടി സ്കൂൾ മുതൽ കൃഷ്ണഗിരി വരെ സൈക്കിൾ റാലിയും…

            Read More

            ഡിഎംസി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടത്തി

            കണിയാമ്പറ്റ: ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ഡി എം സി ചെയർമാൻ അബ്ദുൽ ഗഫൂർ പുൽപറമ്പിൽ കൺവീനർ ജംഷീദ് കിഴക്കയിൽ എന്നിവർ ചേർന്ന് കോഡിനേറ്റർ അജിത്ത് കാരാട്ടിന് നൽകി വിതരണം നടത്തി. കഴിഞ്ഞ നാല് വർഷമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിഭാഗമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് കണിയാമ്പറ്റ കോവിഡ്. പ്രളയം.മുണ്ടക്കൈ ചൂരൽമല ദുരന്തം എന്നീ മേഖലകളിൽ നിസ്വാർത്ഥമായ സേവനങ്ങൾ നൽകുന്നതിന് ഡിഎംസി അംഗങ്ങൾക്ക് സാധ്യമായിട്ടുണ്ട് എക്സിക്യൂട്ടീവ്…

            Read More

              യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

                വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളമുണ്ടയൂണിറ്റിൻ്റെയും പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് മണികണ്ഠൻ എം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പി.റ്റി സുഭാഷ് ഉദ്ഘാടനം ചെയ്തു എം. ചന്ദ്രൻ എം. സുധാകരൻ ഷീല വി.എം. എം.കെ വാസുദേവൻ യൂസഫ് ഇസ് മാലി എം.നാരായണൻ എന്നിവർ സംസാരിച്ചു എൻ.കെ ബാബുരാജ് സ്വാഗതവും എം.മോഹനകൃഷ്ണൻ നന്ദിയും പറഞ്ഞു.

              Read More

              നിർദിഷ്ട മൈസൂർ – കുട്ടാ – മാനന്തവാടി – കുറ്റിയാടി – പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത ഉടൻ യാഥാർത്ഥ്യമാക്കണം: ദേശീയ പാത വികസന സമിതി സമിതി

              കൽപ്പറ്റ : നിർദിഷ്ട മൈസൂർ – കുട്ടാ – മാനന്തവാടി – കുറ്റിയാടി – പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത പ്രധാനമന്ത്രിയുടെ “ഗതിശക്തി” പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കുവാൻ ഉടൻ അടിയന്തര നടപടി സ്വീകരിക്കുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാവണമെന്ന് പുറക്കാട്ടിരി (കോഴിക്കോട്) – പേരാമ്പ്ര – കുറ്റ്യാടി – മാനന്തവാടി ഗോണിക്കുപ്പ – മൈസൂർ ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി എം ഐ യുപി സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ആവശ്യപ്പെട്ടു. രാത്രികാല യാത്രാ…

              Read More