മുട്ടില്‍: സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ മുസ്‌ലിയാരെ വയനാട് മുസ്്‌ലിം യതീംഖാന ആദരിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസില്‍ നടന്ന പരിപാടിയില്‍ സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, ഷാളണിയിച്ചു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ്വ സൂരികളായ നേതാക്കളുടെ ആത്മാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളാണ് ഡബ്ല്യു.എം.ഒയുടെ ഇന്നത്തെ വിജയത്തിന് പിന്നിലെന്ന് മറുപടി പ്രസംഗത്തില്‍ വി. മൂസക്കോയ മുസ്്‌ലിയാര്‍ പറഞ്ഞു. ബാഫഖി തങ്ങളെ പോലുള്ള ആത്മീയ നേതാക്കളാല്‍ സ്ഥാപിതമായതാണ് യതീംഖാന. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, അത്തിപ്പറ്റ ഉസ്താദ്, വാവാട് കുഞ്ഞിക്കോയ ഉസ്താദ് തുടങ്ങിയ മഹാരഥന്മാരുടെ അനുഗ്രഹാശിസ്സുകളോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അശരണരെ സഹായിക്കാനും അനാഥരെ ചേര്‍ത്ത് നിര്‍ത്താനുമാണ് യതീംഖാന ശ്രമിക്കുന്നത്. അതിന് മുഴുവന്‍ മനുഷ്യരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് മുസ്‌ലിം യതീംഖാനയില്‍ ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ നടക്കുന്ന കുടുംബസന്ദര്‍ശനത്തിന് മുന്നോടിയായി വയനാട് ജില്ലയിലെ ഇമാമുമാരുടെ സംഗമവും വിട പറഞ്ഞ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണവും ഇതോടൊപ്പം നടന്നു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡബ്ല്യു.എം.ഒ ട്രഷറര്‍ അഡ്വ. കെ മൊയ്തു, വൈസ് പ്രസിഡണ്ട് പി.കെ അബൂബക്കര്‍, ഡോ. റാഷിദ് ഗസ്സാലി, മുഹമ്മദ് ഷാ മാസ്റ്റര്‍, പയന്തോത്ത് മൂസ ഹാജി, ടി. മുഹമ്മദ്, പി.സി ഇബ്രാഹിം ഹാജി, മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡബ്ല്യു.എം.ഒ മാനേജര്‍ മുജീബ് ഫൈസി നന്ദി പറഞ്ഞു.
സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ മുസ്‌ലിയാരെ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഷാളണിയിക്കുന്നു
