ശ്രുതി ആശുപത്രി വിട്ടു

കൽപ്പറ്റ: വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രുതി. തെലങ്കാന എം.പി. മല്ലു രവി മുഴുൻ ചികിത്സാ ചിലവും വഹിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് എം.പി. ചികിത്സാ ചിലവ് വഹിച്ചത്. ടി. സിദ്ദീഖ് എം. എൽ.എ. ആശുപത്രിയിലെത്തിയാണ് ശ്രുതിയെ ഡിസ്‌ചാർജ് ചെയ്തത്.

Read More

    രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി  

    കൽപ്പറ്റ: സോണിയ ഗാന്ധി എം.പി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ,എന്നിവരെ ഹെലിപാടിൽ സ്വീകരിച്ചു. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി ഇരുവരും ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.ഇരുവർക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല.പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്.സ്വകാര്യ സന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ ക്രമീകരിച്ചിട്ടില്ല….

    Read More

      അന്തിമ വോട്ടർ പട്ടികയിൽ പേരുകൾ ക്രമത്തിലല്ല; വലഞ്ഞ് വോട്ടർമാരും ബിഎൽഒമാരും

      എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയൽ നമ്പറുകളിലാണ്. ബിഎൽഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.   സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാൻ വേണ്ടിയാണ് എസ്ഐ ആർ നടപ്പാക്കി വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തിയത് എങ്കിലും ബിഎൽഒമാർക്ക് ഉൾപ്പെടെ തലവേദന ആകുകയാണ് അന്തിമ വോട്ടർ പട്ടിക. ഒരേ കുടുംബത്തിലെ ഒരേ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ ക്രമനമ്പറുകളിൽ ആയാണ്. അതായത് ഒരു വീട്ടു നമ്പറിലേ ഒരംഗത്തിന്റെ ക്രമനമ്പർ…

      Read More

        സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?

        സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി.   18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210 രൂപയാണ് വില. 14 കാരറ്റിന് 9,505 രൂപയും ഒമ്പത് കാരറ്റിന് 6,130 രൂപയുമായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,850 രൂപ.   രാജ്യാന്തര വില ചാഞ്ചാട്ടത്തില്‍   രാജ്യാന്തര…

        Read More

        വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം:- പി. ജമീല

        തരുവണ: ജനാധിപത്യം അട്ടിമറിച്ച് ബിജെപി സ്ഥാനാർഥിതികളെ വിജയിപ്പിച്ചെടുക്കാന്‍ വോട്ട് തട്ടിപ്പ് നടത്തിയ വോട്ട് കള്ളൻമാർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അവരിൽ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്‌ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തരുവണയിൽ നടത്തിയ ആസാദി സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും അധികാരം നേടുന്നതിനും ജനാധിപത്യത്തെ പോലും അട്ടിമറിക്കുന്നതുള്‍പ്പെടെ എന്തു ഹീനമായ ശ്രമവും ബിജെപി ചെയ്യുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വോട്ട് തട്ടിപ്പ്. അതേസമയം വോട്ട് തട്ടിപ്പ് സംബന്ധിച്ച്…

        Read More

        വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

        കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ്…

        Read More

        മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച ജീവനക്കാരെ അനുമോദിച്ചു.

        മാനന്തവാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സേവനമനുഷ്ഠിച്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഡോക്ടര്‍മാര്‍ നേഴ്‌സ്മാര്‍ അറ്റന്‍ഡര്‍മാര്‍ ഡ്രൈവര്‍മാര്‍, തുടങ്ങിയ 120ല്‍ പരം ജീവനക്കാരാണ് രാപ്പകൽ ഭേദമന്യേ ദുരന്ത ഭൂമികയിൽ സേവനമനുഷ്‌ഠിച്ചത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനത്തെ ആശുപത്രി സൂപ്രണ്ട് ഡോക്ട്‌ടർ വി.പി രാജേഷ് അഭിനന്ദിച്ചു. സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സക്കീർ.സി അധ്യക്ഷത വഹിച്ചു. ആർഎംഒ ഡോ.അർജ്ജുൻ ജോസ് ജീവനക്കാരെ ആദരിച്ചു. സെക്രട്ടറി കെ.അൻവർ, ജോയിൻ സെക്രട്ടറി ജിഷ സിസ്റ്റർ, ട്രഷറർ മിനി പി.എസ്,…

        Read More

        മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു.

        മേയാൻ വിട്ട പശു കിടാവിനെ കടുവ കൊന്നു. പുൽപ്പള്ളിക്കടുത്ത കുറുവാ ദ്വീപിനടുത്ത് ചെറിയമല രാഘവന്റെ മൂന്നു വയസ്സ് പ്രായമുള്ള പശു കിടാവിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ചെറിയ മല വനമേഖലയിൽ വെച്ചാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി . പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. പ്രദേശത്ത് നിരീഷണ ക്യാമറകൾ സ്ഥാപിച്ചു.

        Read More

        വയനാട് ഫെസ്റ്റ് 2025 കമ്പളക്കാട് യൂണിറ്റിൽ സ്കൂട്ടർ വിതരണം നടത്തി

        കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിടിപിസി വയനാടും സംയുക്തമായി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വയനാട് ഫെസ്റ്റ് 2025. വയനാട്ടിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന കസ്റ്റമർക്ക് നൽകുന്ന സമ്മാനക്കൂപ്പണിൽ രണ്ടുകോടിയിൽപരം രൂപയുടെ സമ്മാനങ്ങളാണ് വയനാട് ഫെസ്റ്റിലൂടെ വിതരണം ചെയ്യുന്നത്. കമ്പളക്കാട് യൂണിറ്റിൽ നിന്നും പർച്ചേസ് ചെയ്ത സമ്മാനക്കൂപ്പണിൽ ലഭിച്ച സ്കൂട്ടർ സ്ഥാപന ഉടമ ശോഭ ജ്വല്ലറി മാനേജർ അഷറഫ് എന്നവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്…

        Read More

        സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

          കൽപ്പറ്റ . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്, വി വി ബേബി, പി ഗഗാറിൻ, പി വി സഹദേവൻ, പി കെ സുരേഷ്, എ എൻ പ്രഭാകരൻ, രുഗ്മണി സുബ്രഹ്മണ്യൻ, എം മധു എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് എട്ടംഗ സെക്രട്ടറിയറ്റിനെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി…

        Read More