ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം; എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

തിരുനെല്ലി ബേഗൂർ കൊല്ലിമൂലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയ ആദിവാസി കുടിലുകൾ ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടിലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇരകൾക്ക് ശാശ്വത പുനരധിവാസം സാധ്യമാവുന്നത് വരെ പാർട്ടി ഇരകൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ.കെ ഷമീർ,…

Read More

കടുവ ഭീതിയിൽ തലപ്പുഴ; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തലപ്പുഴ: തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊര്ജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോപം സംഘടിപ്പിക്കും. ഒരാഴ്ച മുമ്പ് ജനവാസ…

Read More

    കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ വയനാട് പോലീസിന്റെ പിടിയിൽ

    കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികൾ വയനാട് പോലീസിന്റെ പിടിയിൽ   – പിടികൂടിയത് വീട് വളഞ്ഞ് അതിസാഹസികമായി   കൽപ്പറ്റ: കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയ്യൂബ് ഖാൻ (56) ഇയാളുടെ മകനായ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയിൽ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം…

    Read More

    ടെക്‌നോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു.

    അമ്പലവയല്‍ : ഭക്ഷ്യമേഖലയില്‍ പാക്കേജിങ്ങിന്റെ പ്രധാന്യമറിയിക്കാനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക്ക് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ട്രെയിനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.എ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക പാക്കേജിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള നൂതനമായ പാക്കേജിംഗ് രീതികള്‍, പാക്കേജിംഗിന്റെ നിയമവശങ്ങള്‍, പാക്കേജിംഗ് ഡിസൈനുകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍…

    Read More

      ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

      തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക. https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക് പിഴ അടയ്‌ക്കാം.

      Read More

      നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

      കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട…

      Read More

        സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ അഞ്ജു കെ ബേബിയെ ആദരിച്ചു

        വാളേരി സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ കുര്യക്കാട്ടിൽ അഞ്ചു K ബേബിയേ മാനന്തവാടി നിയോജക മണ്ഡലം MLA ഉഷ വിജയൻ മൊമെൻ്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. കോൺഗ്രസ് നേതാക്കളായ HP പ്രദീപ് മാഷ് വാർഡ് മെമ്പർ MK ജയപ്രകാശ്. muബേബി ജോയി kk സ്റ്റീഫൻ എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു കുര്യക്കാട്ടിൽ ബേബി കത്രീന ദമ്പതികളുടെ മകളാണ് അഞ്ജു

        Read More

        വയനാടൻ റോബസ്റ്റ കാപ്പിക്ക് പ്രചാരം നൽകും: കോഫി ബോർഡ് സെക്രട്ടറി എൻ.ജഗദീഷ

        കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി.ഇ.ഒയുമായ എൻ.ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു . ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര…

        Read More

        മഠത്തുവയൽ – ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

         തരിയോട്: തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം.വി  വിശ്വന്ത്, എം.കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

        Read More

          210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പിടിയിൽ

          മാനന്തവാടി : മാനന്തവാടി ചോയിമൂല എലിയപുരത്ത് വീട്ടിൽ വിനോദ് (48)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 03.06.2026 ബുധനാഴ്ച ഉച്ചയോടെ രഹസ്യ വിവരത്തെ തുടർന്ന് എരുമത്തെരുവിലെ alwin agro service എന്ന സ്ഥാപനത്തിനോട് ചേർന്ന ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നമായ 210 പാക്കറ്റ് ഹാൻസ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ കെ. മുർഷിദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, അരുൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

          Read More