കാർഷിക പൈതൃകത്തിന്റെ കാവലാൾക്ക് വിട; ചെറുവയൽ രാമന്റെ വിയോഗം നികത്താനാവാത്ത നഷ്ടം: എസ്.ഡി.പി.ഐ

കൽപ്പറ്റ: വയനാടിന്റെ കാർഷിക പൈതൃകവും പരമ്പരാഗത നെൽവിത്തുകളും സംരക്ഷിക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

വംശനാശ ഭീഷണി നേരിട്ടിരുന്ന നിരവധി തദ്ദേശീയ നെൽവിത്തിനങ്ങളെ സംരക്ഷിച്ചും പ്രകൃതിയോടിണങ്ങിയ ജൈവകൃഷിരീതികൾ പിന്തുടർന്നും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി വരുംതലമുറയ്ക്കായി പ്രകൃതിയുടെ അമൂല്യ സമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ദൗത്യമായി ഏറ്റെടുത്ത അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് വലിയ മാതൃകയാണ്.

 

വയനാടിന്റെ മണ്ണിനോടും പ്രകൃതിയോടും കാർഷിക സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും പൈതൃക സംരക്ഷണത്തിനായുള്ള നിസ്വാർഥമായ ഇടപെടലുകളും എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം വയനാടിന്റെ കാർഷിക മേഖലയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.

 

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *