യുവതിയെ ബന്ധുവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തവിഞ്ഞാൽ: പേര്യ ആലാറ്റിൽ മോണിച്ചൻകുന്ന് ഊരിലെ ആദിവാസി യുവതിയെ ബന്ധുവീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിച്ചൻകുന്ന് ഊരിലെ ചാലന്റെയും അമ്മിണിയുടെയും മകളായ അലീന (20) ആണ് മരിച്ചത്. മോണിച്ചൻകുന്ന് ഊരിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്കൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ രണ്ട് ദിവസം മുൻപാണ് അലീന എത്തിയത്. ഇന്നലെ രാവിലെയാണ് ഈ വീട്ടിലെ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ യുവതി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച്…
