നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍

    ബത്തേരി: പൊള്ളുന്ന പകല്‍ച്ചൂടിയില്‍ വലയുന്ന ജനത്തിന് ആശ്വാസമായി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ നാരങ്ങാവെള്ളം വിതരണം. മാര്‍ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷനിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളണ്ടിയര്‍മാരാണ് മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ‘സ്‌നേഹ ജലം’ എന്ന പേരില്‍ നാരാങ്ങാവെള്ളം വിതരണം ആരംഭിച്ചത്.

    മുനിസിപ്പല്‍ ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ എം.ജി. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സംഷാദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രജീഷ്‌കുമാര്‍, എസ്.ആര്‍. സീമ എന്നിവര്‍ പ്രസംഗിച്ചു. ബിനി മേരി മാത്യു, പി.എം. വിസ്മയ എന്നിവര്‍ പങ്കെടുത്തു.

    എന്‍എസ്എസ് വൊളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ട്രെബിന്‍, അമൃത മരിയ എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യദിനത്തില്‍ 200ലേറെ ആളുകള്‍ക്ക് നാരങ്ങാവെള്ളം നല്‍കി.

     

    Leave a Reply

    Your email address will not be published. Required fields are marked *