ലഹരിക്കെതിരെ വയനാട് ഉണരുന്നു; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ കൽപ്പറ്റയിൽ.
കൽപ്പറ്റ: കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 26) രാവിലെ 9:00 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ.ടി. സിദ്ധിഖ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ കളക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ IAS…
