മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

    ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ്…

    Read More

      അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം

      കമ്പളക്കാട് :കേരള ബാങ്കിൽ ജോലിചെയ്യുന്ന ഗോൾഡ് അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്‌ക്കാനുള്ള കേരള ബാങ്ക് മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനും കൺവൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. പി വി ബിനു അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി സി പ്രദീപൻ, വി വി അജീഷ്, എൻ പി രാജേന്ദ്രൻ, വി…

      Read More

      ബിവറേജ് ഔട്ട്ലെറ്റ്: സമരം തുടരുന്നു

      കല്‍പ്പറ്റ: ബിവറേജ് ഒൗട്ട‌്‌ലെറ്റ് തിരുഹൃദയനഗർ ഭാഗത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു. 10 ദിവസം മുന്പാണ് സമരം ആരംഭിച്ചത്. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കുന്നത് തിക്തഫലങ്ങള്‍ക്കു കാരണമാകുമെന്നാണ് തിരുഹൃദയനഗർ നിവാസികളുടെ പക്ഷം. കഴിഞ്ഞ ദിവസത്തെ സമരം മുനിസിപ്പല്‍ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു. കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സെബാസ്റ്റ്യൻ, ടി.കെ. ഹരിദാസ്, ഡോളി ജോസ്, എം.എസ്. മോളി, ടി. ശാന്ത, എം. സായി, പി. ബാഹുലേയൻ, കെ.എം….

      Read More

        രണ്ടാംഘട്ട പര്യടനം പിന്നിട്ട്‌ ഒ ആർ കേളു വിജയവഴിയിൽ വീടുകളിലേക്ക്‌.

        മാനന്തവാടി: നാടെങ്ങും ആവേശം വിതറി മാനന്തവാടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഒ ആർ കേളുവിന്റെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു. ഇ‍ൗസ്‌റ്റർ ദിനം മുതൽ വീടുകളിലേക്ക്‌ വികസന നായകനെത്തും. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്ന്‌ ആദ്യമണിക്കൂറുമുതൽ കളം പിടിച്ച മാനന്തവാടിയുടെ കേളുവേട്ടൻ വിജയം ഉറപ്പിച്ച്‌ കുതിക്കുകയാണ്‌. 10 ആണ്ടിൽ 50 വർഷത്തിന്റെ വികസനം നടപ്പാക്കിയാണ്‌ മൂന്നാമതും ജനവിധി തേടുന്നത്‌. മാനന്തവാടി നഗരസഭാ പരിധിയിലും തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ശനിയാഴ്‌ച പര്യടന ജാഥ. രാവിലെ ഒമ്പതോടെ മാനന്തവാടി ഇല്ലത്തുമൂലയിൽനിന്ന്‌ തുടങ്ങിയ പ്രചാരണം…

        Read More

        ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു

        മാനന്തവാടി: ജി വി എച്ച് എസ് എസ്   മാനന്തവാടിയിലെ എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ. ജെ.ഷജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് രക്തദാന സന്ദേശം നൽകി.പ്രിൻസിപ്പൽ സലീം അൽത്താഫ്, എൻ എസ്…

        Read More

          നേട്ടങ്ങൾ അവതരിപ്പിച്ചും വികസന കാഴ്ചപാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്

          നേട്ടങ്ങൾ അവതരിപ്പിച്ചും വികസന കാഴ്ചപാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്   വികസന നേട്ടങ്ങൾ അവതരിപ്പിച്ചും ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ വലിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു. പഞ്ചായത്തിൽ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 658…

          Read More

          യുവാവ് പുഴയിൽ വീണ് മരിച്ചു.

          മാനന്തവാടി മുനിസിപ്പാലിറ്റി ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്‌ഷിക്കാനായില്ല. വീടിന്റെപിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു.  

          Read More

          ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 708 പേര്‍

          കൽപ്പറ്റ: ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 708 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 201 കുടുംബങ്ങളിൽ നിന്നായി 708 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 234 പുരുഷന്മാരും 278 സ്ത്രീകളും (5 ഗര്‍ഭിണികള്‍), 196 കുട്ടികളും 50 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. വൈത്തിരി – സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.

          Read More

            അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവയാൽ എഫ്.സി പാതിരപ്പാലം വിജയികളായി

            ഏച്ചോം : ‘തുടി’ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെന്റിൽ അവയാൽ എഫ്.സി. പാതിരപ്പാലം (1-0) ത്തിന് കളേഴ്സ് ഇടിയം വയലിനെ പരാജയപ്പെടുത്തി. ജൂനിയർ മത്സരത്തിൽ സർവോദയ ഏച്ചോം (5-1) ന് ടാസ്ക് പൂളക്കൊല്ലിയെ പരാജയപ്പെടുത്തി.സമാപന സമ്മേളനത്തിൽ മുഹമ്മദ് സ്വാലിഹ് സ്വാഗതം ആശംസിച്ചു.’തുടി’ ഡയറക്ടർ ഫാദർ എം.എഫ് ആൻ്റോ അധ്യക്ഷത വഹിച്ചു.പനമരം പഞ്ചായത്ത് 17 വാർഡ് മെമ്പർ പി.സി.ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സമ്മാന വിതരണം നടത്തി.ഫാദർ ജേക്കബ്, എക്സൈസ് വിമുക്തി…

            Read More

            ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എംബിബിസ് ബിരുദ ദാനം ഡിസംബർ 17ന്

            മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2017ൽ അഡ്മിഷൻ നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 215 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ഡിസംബർ 17 ന് രാവിലെ 8.30ന് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ ആസാദ് മൂപ്പന്റെ അധ്യക്ഷതയിൽ ബിരുദ ദാനം ബഹു. പാർലമെന്റ് മെമ്പർ ശ്രീ ശശി തരൂർ നിർവഹിക്കും….

            Read More