ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും നാടുകടത്തി, ഗര്‍ഭിണിയെയും മകനെയും സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ തിരിച്ചെത്തിച്ചു

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇരുവരെയും തിരികെയെത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിരുന്നു.   മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്.   എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ…

    Read More

    എസ്.വൈ.എസ് ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

    തരുവണ: എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുഹിയദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. കെ.കെ ബഷീർ സഅദി, കെ.ജമാലുദ്ധീൻ സഅദി, ലത്തീഫ് സി ടി, ഇബ്രാഹിം മാസ്റ്റർ, എ. ഗഫൂർ അഹ്‌സനി,നസീർ കോട്ടത്തറ, ഹാരിസ് കമ്പളക്കാട്, സലീം നഈമി, ഷമീർ അമാനി, പി. റഫീഖ് കുപ്പാടിത്തറ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നതിനും…

    Read More

      ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കടലിൽ വനിതകളും

      സുൽത്താൻ ബത്തേരി: ലോകം ഒരു പന്തിന് പിന്നാലെ ഒരു പന്തായി ഉരുളുമ്പോൾ വയനാട്ടിലും ആ ആവേശം ഒട്ടും ചോരാതെ പന്തുരുളും. ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഇന്ന് (15.07.2026) ബത്തേരി നഗരസഭ ടൗൺ ഹാളിൽ വച്ച് ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കുന്നു.   പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫുട്ബോൾ ആവേശത്തിമിർപ്പിൽ ഇനി സ്ത്രീകളും പങ്കാളികളാകും. മെസ്സിയുടെയും, ഹാരി കെയ്ൻ്റെയും,…

      Read More

        റോഡിലെ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിന് പരിക്ക്.

        റോഡിലെ കുഴിയിൽ വീണ് യാത്രക്കാരനായ യുവാവിന് പരിക്ക്. തരുവണ നടക്കലിലാണ് സംഭവം. .വെള്ളമുണ്ട ചെറുകര സ്വദേശി ഐ ക്കരോട്ടുപറമ്പിൽ നിർമ്മലിനാണ് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. നിർമ്മൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടി നിലവിൽ പുഴ റോഡിലെ നടക്കലിലെ റോഡിലെ കുഴിയിൽ നിരവധി പേരാണ് പ്രതിദിനം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം നാലു പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റു.

        Read More

        3 സംസ്ഥാനങ്ങൾ, 700 CCTV ദൃശ്യങ്ങൾ; ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ചയാള്‍ കോഴിക്കോട്ടുനിന്ന് പിടിയിൽ.

        ബെംഗളൂരു/ കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

        Read More

        ടീച്ചറ് ഫോൺ വിളിച്ചുവെച്ചില്ല! മെമ്പർ സൈക്കിളുമായി സ്കൂൾ മുറ്റത്ത്

        കെല്ലൂർ:1969 ൽ സ്ഥാപിതമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നല്ലൂർനാട് ഗവ.യു.പി.സ്കൂ‌ളിൽ ഇനി മുതൽ സൈക്കിൾ ക്ലബ്ബും. വിദ്യാർത്ഥികൾക്ക് ആരോഗ്യ സന്ദേശവും- വ്യായാമ പ്രാധാന്യവും തിരിച്ചറിയാവാൻ രൂപീകരിക്കുന്ന സൈക്കിൾ ക്ലബ്ബിലേക്ക് സൈക്കിൾ വേണമെന്നകാര്യം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജുനൈദ് കൈപ്പാണിയോട് ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചർ സൂചിപ്പിച്ച മുറക്കാണ് സൈക്കിളുമായി മെമ്പർ എത്തിയത്. ഗോത്രവിദ്യാർത്ഥികളടക്കം പഠിക്കുന്ന ഗ്രാമീണ ചുറ്റുപാടിലുള്ള വിദ്യാലയമാണിത്.രൂപീകരിക്കാൻ പോവുന്ന ക്ലബ്ബിലേക്ക് ആദ്യ സൈക്കിൾ സമ്മാനിച്ച മെമ്പറോട് അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം രേഖപെടുത്തി.

        Read More

        വന്യജീവി ആക്രമണം- ഹോട്ട്സ്പോട്ടുകളിൽ അടിക്കാടുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു

        വരയാൽ: വന്യജീവി ആക്രമണം ലഘൂകരിക്കാനായി വന്യജീവി സാന്നിധ്യം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിലെ വനാതിർത്തിയിലെ അടിക്കാടുകൾ നീക്കുന്ന പ്രവൃത്തി വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആരംഭിച്ചു. പേര്യ ഫോറസ്റ്റ് റേഞ്ചിലെ നാല് ഹോട്ട്സ്പോട്ടുകളിലായി 20000/- രൂപയ്ക്ക് അടിക്കാട് നീക്കുന്നതിനാണ് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്നും അനുവദിച്ചത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പേര്യ 37′ മൈൽ, 41’മൈൽ കാപ്പാട്ട്മല ഭാഗത്തെ വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാടുകളാണ് ആദ്യഘട്ടത്തിൽ നീക്കുക തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്.

        Read More

          ദേശീയ എംടിബി ചാമ്പ്യന്‍ഷിപ്പ്: വയനാടിന് എട്ട് മെഡല്‍

          കല്‍പ്പറ്റ: അരുണാചല്‍ പ്രദേശിലെ റോയിംഗില്‍ നടന്ന ദേശീയ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് എട്ട് മെഡല്‍. ജില്ലയില്‍നിന്നുളള അഞ്ച് താരങ്ങള്‍ പോഡിയം ഫിനിഷ് ചെയ്ത് കേരളത്തിന് അഭിമാനമായി. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം മാസ് സ്റ്റാര്‍ട്ടിലും ടൈം ട്രയലിലും     മൈസ ബക്കര്‍ വെള്ളി കരസ്ഥമാക്കി. മെന്‍ എലൈറ്റ് വിഭാഗം ക്രോസ് കണ്‍ട്രി റിലേയില്‍ വി. ജുനൈദും 23 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെ ക്രോസ് കണ്‍ട്രി റിലേയില്‍ സയ്യിദ് മുഹമ്മദ് മാസിനും വെള്ളി…

          Read More

            ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

            മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം കോളേജ് ക്യാമ്പസിൽ നടന്നു. “റൂട്ട് ടു റൂട്സ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 2013 മുതൽ 2019 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മെഡിക്കൽ കോളേജിന്റെ മുൻ ഡീൻ ഡോ. എ.പി. കാമത് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിനിധി മുഹമ്മദ് ഫാരിസ് സ്വാഗതം…

            Read More

            ബഹുജനസദസ്സ്; കല്‍പ്പറ്റയില്‍ സ്വാഗതസംഘം രൂപീകരിച്ചു

            കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബഹുജന സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. മുന്‍ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘമാണ് രൂപീകരിച്ചത്. കല്‍പ്പറ്റ മണ്ഡലത്തിലെ ബഹുജന സദസ്സ് നവംബര്‍ 23 ന് നടക്കും. ബഹുജനസദസ്സില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. പഞ്ചായത്ത് തല കമ്മിറ്റികള്‍ ഒക്ടോബര്‍ 23നകം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചേരും….

            Read More