ദുരിതശ്വാസത്തിൽ വകുപ്പുകളുടെ ഏകോപനം ശക്തമാക്കണം വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം: രാഹുൽ ഗാന്ധി.
കൽപ്പറ്റ : വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ…
