കാട്ടിക്കുളം: കാട്ടിക്കുളം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വർണ്ണശബളമായ യാത്രയിൽ നാരായണീയ ഭക്തർ അണിചേരുന്നു
ചതയ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ സമ്മാനദാനവും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു മുതിർന്ന ശാഖ അംഗങ്ങളെയും ആദരിച്ചു വിശിഷ്ട വ്യക്തികളായ മോഹനൻ ഏറനാട് കുറീസ് തമ്പി മാസ്റ്റർ ചിത്രകല അധ്യാപകൻ എന്നിവരെയും ആദരിച്ചു
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ചു ബാലൻ ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡണ്ട് ടി വി ഗോപിനാഥൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ സിജിത്ത്, വൈശാഖ്,എ എൻ നിഷാന്ത്, ജനാർദ്ദനൻ, സി കെ മനോജ്, വനിത സംഘം പ്രസിഡണ്ട് വിജയമോഹനൻ, പത്മ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
