പെരിക്കല്ലൂർ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. ചെടികൾ മോഷ്ടിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. കഴിഞ്ഞ രാത്രി റോഡ് സൈഡ് ഭംഗിയാക്കാൻ മതിലിനോട് ചേർത്ത് നട്ടിരുന്ന *പോയന്റ് സാറ്റിയ* എന്ന രണ്ട് ചെടികൾ പറിച്ചു കൊണ്ടുപോയി. മരക്കടവ് സെൻറ് ജോസഫ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് വേണ്ടി വിവിധ വീടുകളിൽ അലങ്കരിച്ച ദീപാലങ്കാര മാലകളും സാമൂഹ്യവിരുദ്ധർ നേരത്തെ നശിപ്പിച്ചിരുന്നു. അന്ന് റോഡ് സൈഡിൽ ഇരുന്ന് സ്കൂട്ടി മറിച്ചിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. *പോയന്റ് സാറ്റിയ എന്ന ചെടി മോഷ്ടിച്ച ആളെ കുറിച്ചുള്ള…

Read More

നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ : വന്യ ജീവി അക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് ചില സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു വന്യജീവി ആക്രമണത്തിന്നെതിരെ ഫലപ്രദമായ നടപടികൾതന്നെ ഉണ്ടാവേണ്ടതുണ്ട് . നിരന്തരം ഹർത്താലുകൾ നടത്തിയത് കൊണ്ട് പ്രയോജനമൊന്നുമില്ല വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലും സമാധാനപൂർവ്വവുമാവുന്ന രീതിയിൽഉറപ്പാക്കുന്നതിനുവേണ്ടിവനംവകുപ്പും അതിൻറെ മേധാവികളും ഇടപെടുകയാണ് വേണ്ടത് നൂൽപ്പുഴയിൽ യുവാവ് കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട…

Read More

‘എരിവും പുളിയും’ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

പനമരം: കരിമ്പുമ്മൽ യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് സംഘടിപ്പിച്ച ‘എരിവും പുളിയും’ ഫുഡ് ഫെസ്റ്റിവൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം നിർവഹിച്ചു. സാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റി ഇൻസ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ ശ്രീഹരി കടേങ്ങര, സബിൻ ഇടവലത്, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

    മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

    മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

    Read More

      മാനന്തവാടിയില്‍ കാണാതായ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയില്‍

      കൽപ്പറ്റ: മാനന്തവാടിയില്‍ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്.   പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച്‌ കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ സ്കൂട്ടറില്‍ ഇരുത്തി ഒരാള്‍ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.   നാട്ടുകാരും പൊലീസും ചേർന്ന്…

      Read More

        എൻഎസ്എസ് സ്പെസിഫിക് ഓറിയൻ്റേഷൻ സംഘടിപ്പിച്ചു

        മുട്ടിൽ: മുട്ടിൽ WOVHSS ,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. NSS മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും പ്രശസ്ത ട്രെയിനറുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സഫുവാൻ മാസ്റ്റർ, സിഫാനത്ത് ടീച്ചർ, NSS ലീഡർ അഫ്ര ഫാത്തിമ എന്നിവർ സംസാരിച്ചു. WMO HRD സെൻ്ററിൽ വെച്ചാണ് പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.

        Read More

        എലിപ്പനി ബോധവല്‍ക്കരണ യജ്ഞം; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

        കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എലിപ്പനി ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരണ സംഘം ഭാരവാഹികള്‍ക്കും ശില്പശാല സംഘടിപ്പിച്ചു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കല്‍, ബോധവത്ക്കരണം എന്നിവ നടത്തി. പൂക്കോട് വെറ്ററിനറി കോളേജ് പ്രീവന്റീവ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ പി.എം ദീപ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എലിപ്പനി നിയന്ത്രണവും പ്രതിരോധവുമായി…

        Read More

          കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ

          വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച്‌ പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പില്‍ തങ്ങള്‍ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പില്‍ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങള്‍ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികള്‍…

          Read More

          കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

            കൽപ്പറ്റ: കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ 10 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രമണ്യൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരു കൂടക്കീഴിൽ അണിനിരത്തി ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ…

          Read More

          ഒയിസ്‌ക സൗത്ത് ഇന്ത്യ; തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു

          കൽപറ്റ:പരിസ്ഥിതി സാംസ്‌കാരിക സംഘടനയായ ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അര്‍ഹതപ്പെട്ട 14 വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. വിജേഷ് നിര്‍വഹിച്ചു. ഒയിസ്‌ക സൗത്ത് ഇന്ത്യ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒയിസ്‌ക ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ എം.അരവിന്ദ ബാബു അധ്യക്ഷനായി. ഒയിസ്‌ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് പ്രൊഫ. ഡോ. തോമസ് തേവര…

          Read More