ശുചിതോത്സവം 2025; ശുചീകരണം നടത്തി.

    കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് – ശുചിത്വോത്സവം 2025 ക്യാമ്പയിൻ്റെ ഭാഗമായി പൊതുഇട ജനകീയ ശുചീകരണവും പൊതു ബിന്നുകളുടെ സ്ഥാപനവും കമ്പളക്കാട് ടൗണിൽ വച്ച് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീനത്ത് തൻവീർ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രജിത കെ വി പൊതു ബിന്നുകളുടെ സ്ഥാപനവും ടൗൺ ശുചീകരണവും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പന്ത്രണ്ടാം വാർഡ് മെമ്പറുമായ ശ്രീ.നൂർഷ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മനോഹരൻ, വികസനകാര്യ…

    Read More

    വയനാട്‌ ദുരന്തം; ദുരന്തമേഖലയിലെത്തി പിഡിഎൻഎ സംഘം, സമഗ്രവും, ശാസ്ത്രീയവുമായ പഠനം നടത്തും

    കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്ബത്തിക ചെലവുകള്‍ കണക്കാക്കുന്നതിനും പുനർനിർമാണത്തിനുള്ള നിർദേശങ്ങള്‍ നല്‍കുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) സംഘം വയനാട്ടിലെത്തി പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംഘം കലക്ടറേറ്റില്‍ യോഗം ചേർന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. നാശനഷ്ടം കണക്കാക്കുമ്ബോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണമെന്ന് മന്ത്രി എ…

    Read More

    പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്.

    പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി ഭീതി പടർത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരെ പനമരം…

    Read More

    വോളിബോൾ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

    കല്പറ്റ: മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.

    Read More

    ‘ജ്വാല 3.0’വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

    കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന “ജ്വാല 3.0” വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ…

    Read More

      രാജ്യത്തെ സ്ലീപ്പർ ബസുകൾ നിർത്തലാക്കുമോ? നിർണായക നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

      സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന എല്ലാ സ്ലീപ്പർ ബസുകളും നീക്കം ചെയ്യാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കിടെ ഇത്തരം ബസുകൾക്ക് തീപിടിക്കുന്ന സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.   ബസുകളിലെ രൂപകൽപ്പനയിലെ പിഴവ് യാത്രക്കാരുടെ ജീവന് വരെ അപകടമാണ്. ചില ബസുകളിലെ ഡ്രെെവറുടെ ക്യാബിനും പാസഞ്ചർ കമ്പാർട്ട്‌മെന്റും പൂർണമായും വേർപ്പെട്ടാണ് ഇരിക്കുന്നത്. ഇത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം നടത്തുന്നതിനെ തടസപ്പെടുത്തുന്നു….

      Read More

        കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ

        കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ   പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു   കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും അദ്ദേഹം…

        Read More

        സർക്കാർ വയനാടിനെ ചേർത്തുപിടിക്കുന്നു: സിപിഐ എം

        കൽപ്പറ്റ: ജില്ലയുടെ യാത്രാദുരിതത്തിന്‌ അറുതിയാകുന്ന തുരങ്കപാതയ്‌ക്ക്‌ അന്തിമ കേന്ദ്രാനുമതി നേടിയെടുത്ത്‌ സംസ്ഥാന സർക്കാർ വയനാടിനെ വീണ്ടും ചേർത്തുപിടിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലയ്‌ക്ക്‌ ആഹ്ലാദം നൽകുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളാണ്‌ കഴിഞ്ഞദിവസം സർക്കാർ എടുത്തത്‌. തുരങ്കപാതയ്‌ക്ക്‌ കേന്ദ്രാനുമതി നേടിയതിനൊപ്പം മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലുന്നതിന്‌ അനുമതി തേടാനുള്ള മന്ത്രിസഭാ തീരുമാനം അതിപ്രധാനമാണ്‌. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂപ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌ വിപ്ലവകരമായ നടപടിയാണ്‌. എഴുനൂറോളം കുടുംബങ്ങൾക്കാണ്‌ ആശ്വാസമാകുന്നത്‌. തുരങ്കപാത വയനാടിന്റെ…

        Read More

        ബൈരക്കുപ്പ പാലം നിര്‍മ്മാണം; കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

        ബത്തേരി: കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ വില്ലേജില്‍ പാലം നിര്‍മിക്കാന്‍ കേരളസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചതായി ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. പാലം നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൃഷ്ണയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരക്കുപ്പഗ്രാമം സ്ഥിതി ചെയ്യുന്നത്, കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂര്‍ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനിനദിക്ക് കുറുകെ പാലം…

        Read More

          കെഎന്‍എം മദ്രസ സര്‍ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം

          കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800 കുട്ടികള്‍ പങ്കെടുത്തു. എംസിഎഫ് സ്‌കൂളില്‍ സമാപന സമ്മേളനം കെഎന്‍എം ജില്ലാ പ്രസിഡന്റ് കെ.പി. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു, ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ സുല്ലമി, യൂനുസ് ഉമരി, നജീബ് കാരാടന്‍, കുഞ്ഞബ്ദുള്ള കല്‍പ്പറ്റ,…

          Read More