മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം. സ്ഥലം മാറ്റത്തിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണിപെടുത്തുന്ന ഫോൺ സംഭാഷക്ഷണം പുറത്ത്. നടപടിയില്ല.

മാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്. രാഷ്ട്രീയ- വയൽ നികത്തൽ മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്…

Read More

ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി

കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ട്രേഡ് യൂണിയനായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്‌സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് എല്‍എല്‍എം ബിരുദധാരി കൂടിയായ സരുണ്‍. കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍…

Read More

തിരുനെല്ലി വീട്ടമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വീട്ടമ്മ മരിച്ചു; മകൾ ചികിത്സയിൽ

തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയതെന്നാ ണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷു മായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ…

Read More

    ജനകീയതയുടെ അഞ്ച് വർഷങ്ങൾ: ചെറുകരയിൽ ജുനൈദ് കൈപ്പാണിക്ക് അനുമോദനം

    വാരാമ്പറ്റ:ജനകീയ ജനപ്രതിനിധിയായി അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചെറുകര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികളും വിശിഷ്ട അതിഥികളും ചേർന്ന് സ്നേഹോപഹാരം കൈമാറി.

    Read More

      മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു

      കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ എന്നീ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജനപ്രതിനിധികൾക്കായി കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശില്പശാല നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി ബ്ലോക്കിന് കീഴിലെ ജനപ്രതിനിധികൾക്കായി ബ്ലോക്ക് പഞ്ചായത്ത്…

      Read More

        കർണാടക സ്വദേശി പാൽവെളിച്ചം പുഴയിൽ മുങ്ങി മരിച്ചു.

        പാൽവെളിച്ചം: വിനോദയാത്രയ്ക്കായി വയനാട്ടിലെത്തിയ കർണാടക സ്വദേശി പാൽവെളിച്ചം പുഴയിൽ മുങ്ങി മരിച്ചു. മൈസൂർ സ്വദേശി ജാവേദ് പാഷ (63) ആണ് മരിച്ചത്. കുറുവാ ദ്വീപ് സന്ദർശനത്തിനായി എട്ടുപേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം വയനാട്ടിലെത്തിയത്.   തിങ്കളാഴ്ച ഉച്ചയോടെ പാൽവെളിച്ചം ആയുർവേദ യോഗ വില്ലയ്ക്ക് സമീപമുള്ള പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയിൽ വീണ ജാവേദ് പാഷയെ രക്ഷിക്കാൻ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പുഴയിൽ നിന്നും പുറത്തെടുത്ത ഇദ്ദേഹത്തെ ഉടൻ തന്നെ കാട്ടിക്കുളത്തെ ബേഗൂർ…

        Read More

          കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്

            വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

          Read More

          ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവച്ചു

          തിരുവനന്തപുരം: പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി…

          Read More

          പരാതിപരിഹാര അദാലത്ത് നടത്തി

          കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭാപരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ് പരാതിപരിഹാര അദാലത്ത് നടത്തി. കല്‍പ്പറ്റ ശിശുമന്ദിരത്തില്‍ നടന്ന അദാലത്ത് നഗരസഭാ ചെയര്‍മാന്‍ മജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ കമറുദ്ധീന്‍, ശ്രീജ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗീത, ജില്ലാ കോര്‍ഡിനേറ്റര്‍ എബിന്‍ ജോസഫ്, സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ ആളുകളുടെയും പരാതികള്‍ പരിഹരിച്ചു.

          Read More

          തെരുവ്നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണണം: യൂത്ത് ലീഗ്

          മാനന്തവാടി : ടൗണിലും പ്രാന്തപ്രദേശങ്ങളിലും വര്‍ദ്ധിച്ചു വരുന്ന തെരുവ്നായ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും അടിയന്തിരവും ശാശ്വതവുമായ പരിഹാരം കാണണമെന്നും മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാത്രം വിവിധ സ്ഥലങ്ങളില്‍ നിന്ന് നായകളുടെ കടിയേറ്റ് നാലോളം പേരാണ് മാനന്തവാടിയില്‍ ചികിത്സ തേടിയെത്തിയതത്. സ്ക്കൂള്‍,മദ്രസ വിദ്യാര്‍ത്ഥികള്‍ ഏതു സമയവും നായയുടെ ആക്രമണം പ്രതീക്ഷിച്ച് ഭീതിയോടെയാണ് പോയി വരുന്നത്. നായകളുടെ കൂട്ട ആക്രമണത്തില്‍ ആരുടെയെങ്കിലും ജീവന്‍ പൊലിഞ്ഞാല്‍ മാത്രമാണോ അധികൃതര്‍ ഇടപെടൂ എന്നും…

          Read More