പെരിക്കല്ലൂർ സെയ്ന്റ് തോമസ് ഹാളിൽ നടത്തിയ ഊരുത്സവം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

    പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 18 വാർഡുകളിലേയും ഗോത്ര വിഭാഗങ്ങളെ പങ്കെടുപ്പിച്ച് പെരിക്കല്ലൂർ സെയ്ന്റ് തോമസ് ഹാളിൽ നടത്തിയ ഊരുത്സവം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കുട്ടികളും യുവാക്കളും വയോജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേരാണ് ഊരുത്സവത്തിൽ പങ്കെടുത്തത്. ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ ഊരുത്സവം ഉദ്ഘാടനം ചെയ്തു‌. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ഗിരിജാ കൃഷ്‌ൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി സജി, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ജിസ്റ മുനീർ, ഷൈജു പഞ്ഞിത്തോപ്പിൽ, ഷിനു കച്ചിറയിൽ, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സ‌ി ബെന്നി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.കെ. ജോസ്, ചന്ദ്ര ബാബു, സുധ നടരാജൻ, പുഷ്‌പവല്ലി നാരായണൻ, ലില്ലി തങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി കെ.എം. അബ്ദുള്ള, ഫാ. ജോർജ് കപ്പുകാലായിൽ എന്നിവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *