എൻ.ഡി.ഡി.ബി പ്രതിനിധി സംഘം ദീപ്തിഗിരി ക്ഷീരസംഘം സന്ദർശിച്ചു.

എടവക : പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് ദേശീയ ക്ഷീരവികസന ബോർഡ് മലബാർ മിൽമ മുഖേന സൗജന്യമായി അനുവദിച്ച ടോട്ടൽ മിക്സ്ഡ് റേഷൻ ( ടി. എം. ആർ) കാലിത്തീറ്റ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.ഡി.ഡി.ബി സീനിയർ മാനേജർമാരായ തുംഗയ്യ സാലിയാൻ, ഹാലാ നായിക് എന്നിവർ ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണവും സമീകൃതവുമായ ടി.എം.ആർ കാലിത്തീററയുടെ സവിശേഷതകളെക്കുറിച്ച് മിൽമ സീനിയർ സൂപ്രവൈസർ ദിലീപ്…

Read More

    ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ്

    ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറവൂർ: തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ സംഭവിച്ചത് കേരളത്തിലുമുണ്ടാകും; സി.പി.എമ്മിന്റെ അടിത്തറ ഇളകിയെന്നതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം; ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയനാണ് ഇപ്പോള്‍ കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഇരട്ടത്താപ്പ് കാട്ടുന്നത്; നുണ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; ഖജനാവ് കൊള്ളയടിച്ചുള്ള നുണ പ്രചരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കും:  …

    Read More

    കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

    പുൽപ്പള്ളി:കേരളാ കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടപ്പള്ളികുന്നിന് സമീപം കന്നാരം പുഴയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആനയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് ആന ചരിഞ്ഞത്. ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കൊമ്പിൻ്റെ കുത്തേറ്റ പാടുകളുണ്ട് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കർണാട‌ക വനമേഖലയോട് ചേർന്ന പുഴ യോരത്താണ് ആനയുടെ ജഡം. ഈ വനമേഖലയിൽ സാധരണ കാണാറുള്ള ആനയുള്ള ചെരിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.കേരള കർണാടക വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

    Read More

      ഹരിത കര്‍മ്മ സേനക്ക് ഓണം ബോണസ് വിതരണം ചെയ്തു 

      തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു. സേനാംഗങ്ങള്‍ക്ക് 12 ശതമാനം ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണായി നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍,…

      Read More

        കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു

        പുൽപള്ളി: എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളിയും ഹാൻഡിൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി പുൽപള്ളി കരിമം അങ്കണവാടിയിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. എഴുപതോളം കാപ്പി കർഷകർ പങ്കെടുത്ത സെമിനാർ പതിനഞ്ചാം വാർഡ് മെമ്പർ അരുൺ കെ കെ ഉദ്ഘാടനം ചെയ്തു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രികൾച്ചറൽ എക്സ്പേർട്ട് ഗായത്രി വിഷയാവതരണം നടത്തി.എയിംസ് വേ നാഷണൽ വൈസ് പ്രസിഡൻറ് ജോണി കെ വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളി…

        Read More

          വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

          വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസി രാജു ജോസിനെ അറസ്റ്റ് ചെയ്തു.. വേലിയമ്പം ദേവി വിലാസംഹൈ സ്ക്കൂൾ വിദ്യാർത്ഥിനിയാണ്. എസ് പി സി യൂണിഫോം നൽകാൻ വിസമ്മതിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

          Read More

            കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ല; വനംവകുപ്പിന്റെ ബസുകള്‍ പിടിച്ചെടുത്ത് കോടതി

            സുല്‍ത്താന്‍ബത്തേരി: വനംവകുപ്പിന്റെ രണ്ട് സഫാരി ബസുകള്‍ പിടിച്ചെടുത്ത് കോടതി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് നീക്കം. മുത്തങ്ങയില്‍ വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജപ്തി ചെയ്തത്. 2014-ല്‍ വാകേരി കൂടല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ താഴേടത്ത് രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് വനംവകുപ്പ് നല്‍കിയ ആറ് ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി രജീഷിന്റെ…

            Read More

            ബത്തേരി-താളൂർ റോഡിലെ പുനർ നിർമിച്ച മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിച്ചു

            ബത്തേരി:- ബത്തേരി-താളൂർ അന്തർ സംസ്ഥാന പാത യുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർ നിർമിച്ച മാടക്കര മാത്തൂർ പാലത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു. നാല് മാസം മുമ്പാണ് പുതിയത് നിർമിക്കുന്നതിനായി നിലവിലെ പാലം പൊളിച്ചു മാറ്റിയത്. മാസങ്ങളായി കോളിയാടിയിൽ നിന്നും തവനി- വലിയവട്ടം- മാടക്കര വഴിയായിരുന്നു ബസ്സ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പല സമയങ്ങളിലും ഇവിടെങ്ങളിൽ ഗതാഗത കുരുക്ക് പതിവായിരുന്നു. ചെറിയ വാഹനങ്ങൾക്കായുള്ള താത്കാലിക പാലത്തിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ഇനിയും 400 മീറ്റർ ടാറിങ്…

            Read More

              ഹോം വോട്ടിംഗ്: ജില്ലയില്‍ 4978 അപേക്ഷകര്‍

              നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 4978 പേര്‍ ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചു. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സംവിധാനമാണ് ഹോം വോട്ടിംഗ്്. ഏപ്രില്‍ അഞ്ചിനകം ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.   ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക.അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാരെ മുന്‍കൂട്ടി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതിയും…

              Read More

              റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ പരാതിയുമായി സിപിഐ വയനാട് ഘടകം

              കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ സിപിഐ വയനാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റിക്കും പരാതി നല്‍കി. ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പാര്‍ട്ടി യോഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രസംഗിച്ചു എന്നായിരുന്നു വീഡിയോ സഹിതമുള്ള ചാനല്‍ വാര്‍ത്ത. രണ്ടുമാസം മുന്‍പ് മാനന്തവാടിക്കു സമീപം ഇന്‍ഡോര്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗമാണ് ചാനല്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ…

              Read More