വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

    വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ ജിനിഷ, മെമ്പർമാരായ വി.എസ് സുജിന, മേരിക്കുട്ടി മൈക്കിൾ, ജോഷി വർഗ്ഗീസ്, ബി ഗോപി, ഐ.സി.ഡി.എസ് സൂപ്പർവൈസർ…

    Read More

    പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: മുസ്ലിം ലീഗ്

    മാനന്തവാടി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 2020 പഞ്ചായത്ത് തിരഞെടുപ്പിനു ശേഷം നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾ നടക്കുകയും പട്ടികകൾ പുതുക്കുകയും ചെയ്തതാണ്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് 2020 ലെ പട്ടിക അടിസ്ഥാനമാക്കിയത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ്. മാത്രമല്ല ഇപ്പോൾ സർക്കാർ പ്രസിദ്ധീകരച്ച വോട്ടർ പട്ടികയിൽ അബദ്ധങളുടെ ഘോഷയാത്രയാണ്. യാതൊരു ഗൃഹപാഠവുമ്മില്ലാതെ കമ്മട്ടത്തിൽ…

    Read More

      ദേശീയ അവാർഡ് ജേതാവ് , ഡോ എം ടി ബുഷൈറിന് ഡൽഹിയിൽ ആദരം 

      ഡൽഹി: ദേശീയ പുരസ്കാര ജേതാവും മലയാളി ശാസ്ത്രജ്ഞനുമായ ഡോ എം ടി ബുഷൈറിന് സഹപാഠികളായ സുഹൃത്തുക്കൾ ചേർന്ന് ആദരം നൽകി , ഇ ഗവേണൻസ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ നാഷണൽ ഇ ഗവെർണൻസ് അവാർഡിനാണ് ബുഷൈർ ഉൾപ്പെടെയുള്ള ടീമിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത്. 2005 – 2008 ബാച്ചിൽ ഫാറൂക്ക് കോളേജ് ഫിസിക്സ് വിദ്യാർത്ഥി ആയിരുന്നു, തുടർന്ന് ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഗുജറാത്ത്…

      Read More

        യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സർക്കുലർ.

        പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ…

        Read More

        പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ.

        വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ ദുസ്സഹവും അപകടഭീഷണിയുള്ളതുമായി മാറിയിരിക്കുകയാണ്.   2021-ൽ രണ്ടരക്കോടി രൂപ ചെലവഴിച്ച് തടാകത്തിലെ ചെളിയും പായലും നീക്കം ചെയ്തിരുന്നെങ്കിലും അഞ്ച് വർഷം തികയും മുൻപേ തടാകം വീണ്ടും പായൽ മൂടുകയായിരുന്നു. കട്ടികൂടിയ പായലിൽ ബോട്ടുകൾ കുടുങ്ങുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തിൽ…

        Read More

        കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് വനം മന്ത്രി ശശീന്ദ്രൻ

        വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ ജീവൻ അപകടത്തിൽപ്പെടുത്തിയും ആത്മാർത്ഥ ശ്രമം നടത്തിയ വനം…

        Read More

          പനമരം ജനവാസ മേഖലയിൽ വീണ്ടും കാട്ടാന 

          പനമരം: ഒരു ഇടവേളയക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് 2 ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്ത് നിന്നു തുരത്തി. എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽ നിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാവർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങൾ ഉള്ളതെന്ന് പ്രദേശവാസികൾ…

          Read More

          സിപിഐ എം വയനാട്‌ മാർച്ച്‌ മെയ്‌ 18 മുതൽ 27 വരെ

          കൽപ്പറ്റ:- ജില്ലയുടെ വികസന ആവശ്യമുയർത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം ജില്ലാ കമ്മിറ്റി മെയ്‌ 18 മുതൽ 27 വരെ കാൽനടയായി ‘വയനാട്‌ മാർച്ച്‌’ നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ക്യാപ്‌റ്റനും ബീനാ വിജയൻ വൈസ്‌ ക്യാപ്‌റ്റനും പി കെ സുരേഷ്‌ മാനേജറുമായ മാർച്ച്‌ 18ന്‌ വൈകിട്ട്‌ നാലിന്‌ കാട്ടിക്കുളത്ത്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പത്തുദിവസം നീളുന്ന കാൽനട ജാഥയിലൂടെ ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങൾ അധികൃതരുടെ മുമ്പിലെത്തിക്കും. എട്ട്‌ ഏരിയകളിൽ പര്യടനം…

          Read More

            ‘ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി’; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

            കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.   നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക്…

            Read More

              സ്വർണത്തിളക്കവുമായി ആയിഷ നാഫിയ

              കണിയാരം: കേരള സംസ്ഥാന സ്ക്കൂൾ റസ്ലിംഗ് ചാംപ്യൻഷിപ്പ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടി കണിയാരം ഫാ.ജികെഎം ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാടിന് അഭിമാനതാരമായി .ഒളിംപിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട റസ്ലിംഗ് മത്സരത്തിലാണ് സയ്യിദത്ത് ആയിശ നാഫിയ പി.എം ഈ വിജയത്തിളക്കത്തിനർഹയായത് പിതാവ് മനാഫ് തങ്ങളുടേയും പിതൃസഹോദരൻ ജമാലുദ്ധീനിന്റേയും കീഴിൽ മൂന്ന് വർഷമായി ഗുസ്തിയും കളരിയും പരിശീലിച്ചു വരികെയാണ് ഈ മെഡൽ തിളക്കം.

              Read More