ദിശ യോഗം: കേന്ദ്രസഹായം കിട്ടാനുള്ള പദ്ധതികളിൽ ഇടപെട്ട് ഫണ്ട് ലഭ്യമാകും: പ്രിയങ്ക ഗാന്ധി എംപി

കൽപറ്റ: വയനാട് ജില്ലയിൽ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികൾ എന്നിവയിൽ കിട്ടാനുള്ള കേന്ദ്രഫണ്ട്‌ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ & മോണിറ്ററിങ് കമ്മിറ്റി) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധി എംപി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണു നടന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു…

Read More

    ഫിജില സെറിൻ (23) നിര്യാതയായി

    വെള്ളമുണ്ട പഴഞ്ചന മഹല്ലിൽ താമസിക്കുന്ന കോൺഗ്രസ്സ് നേതാവും വീക്ഷണം പത്രത്തിന്റെറെ റിപ്പോർട്ടുമായ അബ്ദുൾ സത്താറിന്റെ മകൾ ഫിജില സെറിൻ (23) നിര്യാതയായി. മാതാവ്: റംല (കൽപ്പറ്റ ജില്ലാ കോടതി ജീവനക്കാരി). സഹോദരി: ഫിൻസില. മയ്യത്ത് നിലവിൽ മാന ന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. ഖബറടക്കം നാളെ (ഏപ്രിൽ 15 ബുധനാഴ്‌ച) നടക്കും. സമയം നിശ്ചയിച്ചിട്ടില്ല

    Read More

      വടകര എംഡിഎംഎ കേസ്: പേരാമ്പ്രയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

      വടകര: വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.   ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ .     അതേസമയം…

      Read More

      സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികവുകാട്ടി സെന്റ് റോസല്ലോസ്.

      സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്വല പ്രകടനവുമായി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍. കേള്‍വി പരിമിതിയുളളവരുടെ വിഭാഗത്തിലാണ് റോസല്ലോസിലെ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 50ല്‍ 50 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50ല്‍ 46 പോയിന്റ് നേടി രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എച്ച്എസ് നാടോടി നൃത്തത്തില്‍…

      Read More

        പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ.

        ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ് പൊതുയോഗത്തിൽ അവർ ടി സിദ്ദീഖിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കും. 10:10 ന് വെള്ളമുണ്ട എട്ടേ നാലിൽ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷവിജയൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. 11:40 ന് സുൽത്താൻ ബത്തേരി ടൗണിൽ ഐ.സി.ബാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കും. തുടർന്ന് നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിലേക്ക് പോകും.

        Read More

        ‘ശുഭയാത്ര സുരക്ഷിതയാത്ര’ ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി

        ബത്തേരി: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബത്തേരി വ്യാപാര ഭവനിൽ വെച്ച് ഡ്രൈവർമാർക്കായി ‘ശുഭയാത്ര സുരക്ഷിതയാത്ര’ എന്ന ട്രാഫിക് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ. സന്തോഷ് വിഷയാവതരണം നടത്തി സംസാരിക്കുകയും ഡ്രൈവർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബത്തേരി ട്രാഫിക് യൂണിറ്റ് എ.എസ്‌.ഐ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനമൈത്രി ജില്ലാ അസിസ്റ്റന്റ് മോഡൽ ഓഫീസർ…

        Read More

        വെള്ളമുണ്ടയിൽ സമഗ്രഗുണമേന്മാ പദ്ധതിക്ക് തുടക്കം

        വെള്ളമുണ്ട: പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശ പ്രകാരം,എട്ടാം ക്ലാസ്സിലെ വാർഷിക മൂല്യനിർണ്ണയത്തിൽ ഓരോ വിഷയത്തിനും മിനിമം 30 % മാർക്ക് ലഭിക്കാതെ പോയ കുട്ടികൾക്കുള്ള പിന്തുണാ പരിപാടിയുടെ സ്കൂൾ തല ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പൽ ജോയ് വി സ്കറിയ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ്സ് ഫാത്തിമത്ത് ഷംല ടി.കെ,സജേഷ് സി,ഷെഫീന മമ്മൂട്ടി,ഷൈജ,ഷിമിന ഇ തുടങ്ങിയവർ…

        Read More

          സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

          ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന…

          Read More

            ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

            ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്.   ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപയായും പെട്രോള്‍ 102.12 രൂപയുമായി. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവ്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവ പെട്രോള്‍, ഡീസല്‍ വിലകളിലെ സമീപകാല വര്‍ദ്ധനവ് എന്നിവയാണ് ഇന്ധനവിലയില്‍…

            Read More

            മുഖ്യമന്ത്രിക്ക് കരിങ്കൊടി :യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

            പനമരം :മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഔട്ട് റീച് സെൽ സംസ്ഥാന വൈസ് ചെയര്മാനുമായ വി. സി വിനീഷ് ,യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബൈജു പുത്തൻ പുര ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഒ ടി ഉനൈസ് ,എടവക മണ്ഡലം മുൻ പ്രസിഡന്റ് ഷിനു ജോൺ…

            Read More