എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു

എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു വയനാട് ജില്ലയിലെ കിടത്തി ചികിത്സ സൗകര്യമുള്ള ഏക ആയുർവേദ ആശുപത്രിയായ എടവക പഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് ഭരണസമിതിയുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിടം ഒരുങ്ങുന്നു ദിവംഗതനായ പള്ളത്ത് ചാക്കോ ചേട്ടൻറെ സ്മരണാർത്ഥംകുടുംബം ദാനം നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത് നിർമ്മാണം പൂർത്തിയാകുന്നതോടെ രോഗികൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാകും , നിർമ്മാണപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി…

Read More

    കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

    കൽപ്പറ്റ: ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്. 28 വിഭവങ്ങൾക്ക് 300 രൂപ* രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ…

    Read More

      കണിയാമ്പറ്റ ഗവ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും, സിഗ്നേച്ചർ ക്യാമ്പയ്നും നടത്തി

      കണിയാമ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും സിഗ്നേച്ചർ ക്യാമ്പയ്‌നും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെയും സിഗ്നേച്ചർ ക്യാമ്പയ്‌ന്റെയും ഉദ്ഘാടനം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നിർവഹിച്ചു. ലഹരി എന്ന വിപത്ത് വ്യക്തികളെ മാത്രമല്ല,ഒരു തലമുറയെയും സമൂഹത്തെയുമാണ് തകർക്കുന്നതെന്നും, വിദ്യാർഥി ജീവിതത്തിൽ അച്ചടക്കവും ജാഗ്രതയും പുലർത്തേണ്ടത് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ…

      Read More

        മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

        കല്പറ്റ: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, വി.കെ.എൻ., സുകുമാർ അഴീക്കോട്, സുഗതകുമാരി എന്നിവരുടെ ഛായാചിത്രങ്ങളാണ് അനാഛാദനം ചെയ്തത്. ഗ്രന്ഥലയം വനിതാവേദിയാണ് ചിത്രങ്ങൾ സ്പോൺസർ ചെയ്തത്. വനിതാവേദി രക്ഷാധികാരി പി.എൻ. പദ്മിനി, പ്രസിഡന്റ് എ. സുധാറാണി, സെക്രട്ടറി ഷെർളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റ്യൻ, ഐ. ഉഷ എന്നിവർ ചേർന്നാണ് അനാഛാദനം നിർവഹിച്ചു. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി…

        Read More

          മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു

          മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താൻ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാർച്ചിൽ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രസ് റിഹേഴ്‌സൽ സമയത്ത് ലിക്വിഡ് ഹൈഡ്രജൻ ചോർച്ച ഉണ്ടായെന്നും, പിഴവുകൾ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി. രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓറിയൺ പേടകത്തെ…

          Read More

            ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ

            കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി.   ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ…

            Read More

              മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നൈപുണ്യ വികസനം അനിവാര്യം: ഐ.ടി. സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്

              കൊച്ചി : കാലാനുസൃതമായ നൈപുണ്യ വികസനത്തിലൂടെ മാത്രമേ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കൂവെന്ന് കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐ.എ. എസ്. കേരള സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.   അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സുസ്ഥിരവും ഈടുറ്റതുമായ…

              Read More

                ഷിഗെല്ല: ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും

                മാനന്തവാടി: ജല സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവും ഹോട്ടലുകള്‍, മറ്റ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ഗവ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കോളെജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ കിണറുകളും മറ്റ് ജല സ്രോതസുകളും ശുദ്ധീകരിക്കാന്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ ഡ്രൈവ് നടത്തും. ഇടയ്ക്കിടെ മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ…

                Read More

                  ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

                  ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാഷ് മേബ് അവതരിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജില്ലാ ശുചിത്വമിഷന്‍ ജീവനക്കാര്‍, സമ്മതിദായകര്‍ എന്നിവര്‍ പങ്കെടുത്തു.

                  Read More

                  കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

                  കാവുംമന്ദം: ജീവിതശൈലി രോഗങ്ങൾ കൂടി വരികയും സമൂഹത്തിൽ കിഡ്നി തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, മലബാർ ഗോൾഡിന്റെയും ഇക്റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി കാവുംമന്ദത്ത് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി എം അബൂബക്കർ…

                  Read More