കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

    കണ്ണോത്തുമല : കണ്ണോത്തുമല – വരയാൽ റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകൾ വിനിയോഗിച്ച് ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റുകയാണ് സർക്കാറെന്ന് അദ്ദേഹം പറഞ്ഞു. ടി. കെ പുഷ്പൻ അധ്യക്ഷനായ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ ബാബു, വി.ആർ വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ എന്നിവര്‍‍ പങ്കെടുത്തു.

    Read More

      സുമനസുകളുടെ സഹായം തേടുന്നു

      തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ പനവല്ലി ഏഴാം വാർഡ് കാളിന്ദി ഉന്നതിയിൽ താമസിക്കുന്ന ഷാജി പുഷ്പ ദമ്പതികളുടെ മകൻ അഭിഷേക് ഒരു വർഷക്കാലമായി ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.16 വയസ്സു മാത്രം പ്രായമുള്ള പയ്യമ്പള്ളി സെന്റ് കാതറിൻ എച്ച്എസ്എസ് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അഭിഷേകിന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. കൂലിപ്പണിക്കാരായ ഈ നിർധന…

      Read More

        വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു

        കല്‍പ്പറ്റ: വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു. ജിയോയില്‍നിന്ന് എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നീ നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ പോര്‍ട്ടിംഗ് പ്രഖ്യാപിച്ചു. തങ്ങളെ മുന്നില്‍നിര്‍ത്തി ജിയോ കമ്പനി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണിതെന്ന് മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. ഇസ്മയില്‍, പ്രസിഡന്റ് സുല്‍ഫീക്കര്‍ പാറവീട്ടില്‍, വൈസ് പ്രസിഡന്റ് പി.പി. ഷംസുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗം എം. പ്രദീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   299 രൂപയില്‍ താഴെ തുകയ്ക്ക് റീ…

        Read More

        നായക്കൂട്ടം കോഴികളേ കൊന്നു.

        കണിയാമ്പറ്റ : തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ് നായ അക്രമത്തിൽ പത്തോളം കോഴികൾ ചത്തിരുന്നു. നായശല്യം കാരണം കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി ഭയമില്ലാതെ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത്‌ ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.സെക്രട്ടറി സാമ്പശിവന്റെ…

        Read More

        തലമുറ സംഗമം നടത്തി

        മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ ആഭിമുഖ്യത്തിൽ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് തുണയാകാൻ യുവതലമുറ എന്ന ശീർഷകത്തിൽ പഴമയും പുതുമയും തലമുറ സംഗമം നടത്തി. മാനന്തവാടി നഗരസഭ വൈസ്ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ ലേഖരാജിവൻ, സിനി ബാബു, തങ്കമണി സി.ഡി.എസ്സ് വൈസ് ചെയർപേഴ്സൺ ഗീതശശി,റിസോഴ്സ് പേഴ്സൺമാരായ സിസിലി ടീച്ചർ, സഫിയ മൊയ്തീൻ, സഫ്വാനശുഹാദ്, അക്കൗണ്ടൻ്റ് സുനീറ, ജമാൽ, ജിഷ എന്നിവർ സംസാരിച്ചു.

        Read More

        സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

        സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്‌ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിൻ്റെ കാര്യത്തിൽ നിയമ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാം എന്നും വിദ്യാർഥി യാത്രയുടെ കാര്യത്തിൽ ചർച്ചയിലൂടെ സമവായത്തിൽ എത്താം എന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന്…

        Read More

        കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

          മാനന്തവാടി :പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീടിന് സമീപം വച്ചാണ് കേട്ടുപോത്ത് ആക്രമിച്ചത്.

        Read More

        60-ാം വാർഷികാഘോഷ സപ്ലിമെൻ്റ് 60 കഴിഞ്ഞവർ പ്രകാശനം ചെയ്തു

        പുതുശേരിക്കടവ്: ഫെബ്രുവരി 14 ന് നടക്കുന്ന പുതുശേരിക്കടവ് സെൻ്റ് ജോർജ് സണ്ടേസ്കൂൾ 60-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള സപ്ലിമെൻ്റിൻ്റെ പ്രകാശനം ഇടവകയിലെ 60 വയസു കഴിഞ്ഞ വർ ചേർന്ന് നടത്തിയത് വ്യത്യസ്തയായി. വികാരി ഫാ. ബാബു നീറ്റുങ്കര ഇവർക്ക് സപ്ലിമെൻ്റുകൾ നൽകി. സണ്ടേസ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഹെഡ്മിസ്ട്രസ് ഷാലിനി തോമസ് , ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് ചടങ്ങിൽ പങ്കെടുത്തു. 14 ന് വാർഷികം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്…

        Read More

          കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

          കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കേസില്‍ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഇന്നലെ എഫ് ഐ ആര്‍ ഇടുകയും,…

          Read More

            നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

            നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു.   മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ്…

            Read More