പേവിഷ നിർമാർജന പദ്ധതിക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: പേവിഷ വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ പേവിഷ നിർമാർജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾക്കായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. തുടർന്ന് തെരുവുനായകൾക്കായും പ്രത്യേക പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തും.

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ജി. ബീന അധ്യക്ഷയായി. ക്ഷേമകാര്യ ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ, ഫീൽഡ് ഓഫീസർ ആർ.രാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *