ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

വാഴവറ്റ: വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37), ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം കല്‍പ്പറ്റ സഹകരണ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിക്കുകയാണ്. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More

തൂഫാൻ ദി നാർക്കോ ഹണ്ട്; പോലീസിന്റെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പനമരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 03.09.2026 വ്യാഴാഴ്ച്ച രാവിലെ മുതൽ പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌ നിർവഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ് അധ്യക്ഷനായി. ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, സബ് ഇൻസ്‌പെക്ടർ എം. നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.   മാനന്തവാടി, ബത്തേരി, കൽപ്പറ്റ സബ് ഡിവിഷനുകൾ,…

Read More

വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.റഫീഖ്, സെക്രട്ടറി ബിനു തോമസ്, ഷാജി പി.കെ, കല്ലങ്കോടൻ നാസർ, സലീം കടവൻ, സന്തോഷ് കെ.എസ്, എം.ഫിറോസ് എന്നിവർ പങ്കെടുത്തു. ചുള്ളിയോട് സ്വദേശി കെ ഷാനിബുൻ നിഷാദാണ് ലോഗോ ഡിസൈൻ ചെയ്തത് November 24, 2023

Read More

    തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

    തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.   2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.   തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ…

    Read More

      ഭാരത് ഗ്യാസ് വണ്ടി കൂൾബാറിലേക്ക് ഇടിച്ചു കയറി

      പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ (33) ടൗണിലെ സെൻ്റ് തോമസ് കൂൾബാറിലേക്കാണ് ഭാരത് ഗ്യാസ് വണ്ടി ഇടിച്ചു കയറിയത്. ബിൽഡിങ്ങിന്റെ ഇളംതിണ്ണയുടെ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും, കെട്ടിടത്തിന്റെ ഒരു വശവും തകർത്താണ് ടെമ്പോവാൻ നിന്നത്. ഈ സമയത്ത് ആളുകൾ വഴിയിലും, സ്ഥലത്തും ഇല്ലായിരുന്നത് വൻ അപകടം ഒഴിവാക്കി. കയറ്റത്തിൽ വണ്ടി നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയ ശേഷം വാഹനം തനിയെ ഉരുണ്ടുവന്നാണ് അപകടമുണ്ടായത്. വാഹനം നിർത്തിയിട്ടതിൽ ഉണ്ടായ പാകപ്പിഴവാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

      Read More

        തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍

        തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടര്‍ക്കും കോര്‍പറേഷനുകളില്‍ അര്‍ബന്‍ ഡയറക്ടര്‍ക്കുമാണ്.   941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. കണ്ണൂര്‍ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിലേത് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും….

        Read More

          റേഷൻ വിതരണം മുടങ്ങാതിരിക്കാൻ നടപടി; ഇ-പോസ് മെഷീൻ തകരാറുകൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

          തിരുവനന്തപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിൽ നേരിയ തടസ്സങ്ങൾ ഉണ്ടാകുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയതാണ്. ഇ-പോസ് മെഷീനുകളുടെ പ്രവർത്തനത്തിലെ തടസ്സങ്ങളെക്കുറിച്ച് സമർപ്പിച്ച പരാതിയെ തുടർന്ന് നടപടി കൈക്കൊള്ളുകയായിരുന്നു. പൊതുവിതരണ – ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ, റേഷൻ ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ റേഷൻ വിതരണം തടസ്സപ്പെടുത്തിയതായി വ്യക്തമാക്കുന്നു.   റേഷൻ വിതരണം സുഗമമാക്കാൻ കൂടുതൽ ദിവസങ്ങൾ…

          Read More

          വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു

          കാരാപ്പുഴ: വയനാട് ഉത്സവ് വേദികള്‍ സംഗീത സാന്ദ്രമാകുന്നു. കാരാപ്പുഴ ഡാം ആംഫി തിയറ്റര്‍ വേദിയില്‍ സി.എം. ആദിയുടെ വയലിന്‍ ഷോ ആകര്‍ഷകമായി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും വേറിട്ടതായി മാറി. ഫോക്ക് ലോര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് പ്രജോദിന്റെ നേതൃത്വത്തില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി തുടിതാളം ടീമിന്റെ നാടന്‍ പാട്ടും ഗോത്ര കലകളുടെ അവതരണവും കാരാപ്പുഴയില്‍ കാണികളുടെ മനം കവര്‍ന്നു. ഒക്ടോബര്‍ 13 വരെ തുടരുന്ന വയനാട് ഉത്സവില്‍ ഞായറാഴ്ച്ച വൈകിട്ട് കാരാപ്പുഴ…

          Read More

            വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു

            മടക്കിമല: വൈഖരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ്, എൻ എം എം എസ്, ബിടെക്, ജെ ഇ ഇ, സി എ , തുല്ല്യതാ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിന് ഗ്രന്ഥശാല ട്രഷറർ നന്ദകുമാർ.പി.എം സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡൻ്റ് കബീർ പൈക്കാടൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെട്ടിട ഫണ്ട് ലഭിക്കാനുള്ള…

            Read More

              വീട് നിർമ്മാണത്തിന് തുടക്കം.

              മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾ കുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി അഞ്ച് കുന്ന് അധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനുള്ള ആദ്യ ഗഡു ഗഫൂർ വെണ്ണിയോട് കരാറുകാരന് കൈമാറി.ചടങ്ങിൽ ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം നാരായണൻ.പി.മൊയ്തൂട്ടി, മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസംഗിച്ചു. ഇ.വി….

              Read More