സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

    സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും വരും മണിക്കൂറില്‍ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്….

    Read More

    യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിലും അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കും

    കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംബ്ലി യൂത്ത് കൗൺസിലുകൾ (AYC) സംഘടിപ്പിക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിദ്യാർത്ഥി–യുവജനങ്ങൾ രാഷ്ട്രീയമായ തിരിച്ചറിവ് നേടുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടരംഗത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് യങ് ഡെമോക്രാറ്റ്സിന്റെ അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. അസംബ്ലി യൂത്ത് കൗൺസിലുകളിലാണ് യങ് ഡെമോക്രാറ്റ്സിന്റെ മണ്ഡലം കമ്മിറ്റിയായ DAC (Democrats Assembly Committee) പ്രഖ്യാപിക്കുക. വയനാട്…

    Read More

      വിമൺ ചേംബറിന്റെ സാരി വാക്കത്തോൺ നവംബർ ഒന്നിന് കൽപ്പറ്റയിൽ.

      കൽപ്പറ്റ: സുസ്ഥിര വികസനം എന്ന സന്ദേശം പകർന്ന് വിമന്‍ ചേംബര്‍ നവംബര്‍ ഒന്നിന് കല്‍പ്പറ്റയില്‍ സാരി വാക്കത്തോണ്‍ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഹോട്ടല്‍ ഹോളിഡെയ്‌സ് പരിസരത്ത് ആരംഭിച്ച് പുതിയസ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് വാക്കത്തോണ്‍ നടത്തുന്നത്.   സംരംഭകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള 500 ഓളം വനിതകള്‍ സാരിയണിഞ്ഞ് വാക്കത്തോണില്‍ പങ്കാളികളാകും.     ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്യും. സമാപനയോഗം സാമൂഹിക-സാംസ്‌കാരിക…

      Read More

        വയനാട് മെഡിക്കൽ കോളേജ്: വിവാദങ്ങളല്ല, പരിഹാരമാണ് ആവശ്യം: എസ്‌ഡിപിഐ

        കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പുതിയ ചർച്ചകൾ അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നതാണെന്നും, വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യപരമായ പരിമിതികൾക്ക് അത് യാതൊരു പരിഹാരവും നൽകില്ലെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും, ഒരു സമ്പൂർണ്ണ മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. പ്രഖ്യാപനത്തിന് ശേഷം നടന്ന വികസനങ്ങൾ പരിമിതമായതായിരുന്നു. പലപ്പോഴും പ്രവർത്തനരഹിതമാകുന്ന സ്കാനിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് സൂപ്പർ സ്പെഷ്യാലിറ്റി…

        Read More

        ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു

        ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ്‌ ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ…

        Read More

          ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി

          ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി   -ജില്ലയിലെ ആദ്യ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു   സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യവും കാര്യക്ഷമവുമായ…

          Read More

          വയനാടിന്റെ വൃത്തിക്ക് മാര്‍ക്കിടുന്നു ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെ

          ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വൃത്തിയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ സര്‍വേനടത്തുന്നു. ജൂണ്‍ 17-മുതല്‍ 23-വരെയാണ് ‘സ്വച്ഛ് സര്‍വേ ക്ഷണ്‍ ഗ്രാമീണ്‍ 2025’ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ വിവിധ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍വേ. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനാണ് സംസ്ഥാനത്തെ…

          Read More

            ഐജി കോളജില്‍ ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു

            പനമരം: ഡബ്ല്യുഎംഒ ഐജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഭക്ഷ്യസുരക്ഷാദിനം ആഘോഷിച്ചു. ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ‘സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ ജീവിതം’എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ ഡയറ്റീഷ്യന്‍ എം. ഷീബ പ്രബന്ധം അവതരിപ്പിച്ചു. പുതിയ ഭക്ഷണശീലങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ സന ഫാത്തിമ, ദില്‍ഷാന എന്നിവര്‍ വിജയികളായി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സീനിയര്‍ ക്ലാര്‍ക്ക് ലിജി…

            Read More

              സ്വീപ്: മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു

              വോട്ടര്‍ ബോധവത്കരണത്തിനായുള്ള സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിലെ പ്രായം കൂടിയ വോട്ടര്‍മാരെ ആദരിച്ചു. മാനന്തവാടി തഹസില്‍ദാര്‍ എന്‍. പ്രിയയുടെ നേതൃത്വത്തില്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് ആദരിച്ചത്. ജനാധിപത്യ പ്രക്രിയയില്‍ ദശകങ്ങളായി സജീവ പങ്കാളികളാകുന്ന മുതിര്‍ന്ന പൗരന്മാരോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാരായ 104 വയസുള്ള തങ്കമ്മ, 100 വയസുള്ള ഫ്രാന്‍സിസ്, അച്ചാമ്മ എന്നിവര്‍ ഏറെ സന്തോഷത്തോടെ ആദരവ് ഏറ്റുവാങ്ങി. സ്വീപ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

              Read More

              വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു

              വെള്ളമുണ്ട: എഴുപത് വയസ് പിന്നിട്ടവർക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തുട്ടിയുടെ നേതൃത്വത്തിൽ സംഘ ടിപ്പിക്കുന്ന സൗജന്യ “സ്നേഹയാത്ര’ വെള്ളമുണ്ട പഞ്ചായത്ത്‌ അതിർത്തി ഗ്രാമമായ കണ്ടത്തുവയലിൽ നിന്നും പുറപ്പെട്ടു. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണ ങ്ങളാൽ കടല് കാണാനും തീവണ്ടി യാത്ര നടത്താനും സാധി ക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകളാണ് യാത്രയിൽ ഉള്ളത്.പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി…

              Read More