തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയും, നിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ ശ്രീമതി വി എസ് രശ്മി ടീച്ചറെ കാട്ടിക്കുളം സ്‌കൂൾ പി ടി എ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, വിവിധ രക്ഷാകർതൃപരിശീലനങ്ങൾ, ഐ സി ടി പരിശീലനങ്ങൾ, സമഗ്ര പോർട്ടലിലെ പ്രവർത്തനങ്ങൾ, ലൈബ്രറി പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. തിരുനെല്ലി പഞ്ചായ ത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പി സി മഞ്ജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ശ്രീ കെ സിജിത്ത് മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ പി എസ് ഷിബു, പി ടി എ വൈസ് പ്രസിഡണ്ട് പി ആർ സുനിൽകുമാർ, പി ആർ ഷിബു, ധന്യ വിജേഷ്, പ്രധാനാധ്യാപിക സബ്രിയ ബീഗം പി, വിനീഷ് പി അഷറഫലി കെ, സജിത രാജ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *