ശ്രേയസ് സ്വാശ്രയ സംഘ വാർഷികവും, കുടുംബ സംഗമവും നടത്തി.

    കാര്യമ്പാടി യൂണിറ്റിലെ നവനിതം സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും ടി.ഒ.പൗലോസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ലിയ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സി ഡി ഒ ലെയോണ ബിജു മുഖ്യസന്ദേശം നൽകി.പുഷ്പ, ഗിരിജ സുകുമാരൻ,ഗിരിജ പ്രകാശൻ,മോളി ജോസഫ് എന്നിവർ സംസാരിച്ചു.അംഗങ്ങളുടെ വിവിധ കലാപരിപാടികളും,സമ്മാന വിതരണവും നടത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

    Read More

    എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമ സന്ദര്‍ശനത്തിന് പുതുക്കിയ നിരക്ക്

    കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം, വാഹന ഷട്ടില്‍ സര്‍വീസ് എന്നിവയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. 3 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും പ്രവേശന നിരക്ക് 50 രൂപയാണ്. മുതിര്‍ന്ന ആള്‍ക്ക് ജീപ്പില്‍ ഇരു വശത്തേക്കും സഞ്ചരിക്കാന്‍ 40 രൂപയും ഒരു വശത്തേക്ക് മാത്രം 30 രൂപയുമാണ്. സ്‌പെഷ്യല്‍ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബില്‍ ഒരാള്‍ക്ക് ഇരു വശത്തേക്കും 70 രൂപയും ഒരു വശത്തേക്ക് മാത്രം 50 രൂപയുമാണ്. പ്രത്യേക…

    Read More

    കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 17ന്

      കല്‍പ്പറ്റ: സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു 17ന് മാപനമാകുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, പിടിഎ പ്രസിഡന്റ് പി.എ. ബൈജു, അധ്യാപകരായ സുനില്‍ സെബാസ്റ്റ്യന്‍, ഹൈസിന്ത് ഹര്‍ടിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം വൈകുന്നേരം നാലിന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍…

    Read More

      കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

      ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

      Read More

        ഭദ്രാസന കലാ മത്സരം സംഘടിപ്പിച്ചു

        മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻബത്തേരി ഭദ്രാസന മർത്തമറിയം ഭദ്രാസന കലാ മത്സരം താബോർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ സുൽത്താൻബത്തേരി ഭദ്രാസന വൈദിക സംഘം സെക്രട്ടറി -ഫാ : എൻ ഐ ജോൺഉദ്ഘാടനം ചെയ്തു ഫാ വർഗ്ഗീസ് കീച്ചപള്ളി, ഫാ വർഗ്ഗീസ് കുറ്റിക്കാട്ടിൽ ഫാ. റോയി ഞാറത്തടത്തിൽ, ഫാമോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ ഫാ.ഷിബു ജോൺ തെക്കെ പറമ്പിൽ, ഫാ ഷാജി മത്തായി കുമുള്ളംകുന്നിൽ, ഫാ ലിൻസ് ചെറിയാൻ കന്നിമ്മേൽ, ഭദ്രാസനസെക്രട്ടറി മോളി മാത്യു ഇടവക ട്രസ്റ്റി ബാബു…

        Read More

        മഹല്ല് പ്രതിനിധി സംഗമം നടത്തി

        മഹല്ല് പ്രതിനിധി സംഗമം നടത്തി.* പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15 മഹല്ലിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സുന്നി മഹല്ല് ഫെഡറേഷൻ “ഇശാറ “2024 മഹല്ല് സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഷിഹാബുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി മുഖ്യ പ്രഭാഷണം നടത്തി.ഷൗക്കത്തലി വെള്ളമുണ്ട, സാജിദ് മൗലവി എന്നിവർ വിഷയമവതരിപ്പിച്ചു. കെ സി അലിഹാജി പ്രസംഗിച്ചു. അൻവർ ഫൈസി,എ നാസർ, ഖാലിദ് ഈന്തൻ, കെ മൊയ്‌ദു, സി മുഹമ്മദ്‌,മഹല്ല് ശാക്തീകരണ ചർച്ചയിൽ പങ്കെടുത്തു. മൊയ്‌ദീൻ കുട്ടി യമാനി…

        Read More

          ബത്തേരിയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

          ബത്തേരി : ബത്തേരി മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:50 മണിയോടുകൂടിയാണ് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഗുരുകുലം റോഡിലോട് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് കറങ്ങി തിരിഞ്ഞ വാനിനെ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറും ഇടിച്ചു.രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു.ബത്തേരി ഫയർഫോഴ്സ് എത്തി ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത് ഉടൻ തന്നെ ബത്തേരിയിലെ…

          Read More

          അകാരണമായി കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചതിനെതിരെ കമ്പളക്കാട് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

          വ്യാപാരിയെ അകാരണമായി ബിൽഡിംഗ് ഓണറും മകനും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കമ്പളക്കാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ ജനറൽ സെക്രട്ടറി താരിഖ് കടവൻ ട്രഷറർ സി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. അകാരണമായി വ്യാപാരിയെ മർദ്ദിച്ച ബിൽഡിങ് ഓണർക്കെതിരെയും മകനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധ പ്രകടനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു

          Read More

            നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

            നൂൽപ്പുഴ: നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്.   ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പശുക്കളെ കടുവ ആക്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കടുവാശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് കൂടുവെച്ച് കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

            Read More

              തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു

               പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ…

              Read More