വയനാട് ബൈസിക്കിള്‍ ചലഞ്ച് ഏഴിന്: 150 ഓളം താരങ്ങള്‍ പങ്കെടുക്കും

    കല്‍പ്പറ്റ:വയനാട് ബൈക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വയനാട് ബൈസിക്കിള്‍ ചലഞ്ച് ഡിസംബര്‍ ഏഴിന് നടത്തും. രാവിലെ ആറിന് കല്‍പ്പറ്റ ഹോട്ടല്‍ ഹോളിഡെയ്‌സ് അങ്കണത്തില്‍ ആരംഭിച്ച് പിണങ്ങോട്, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി, ചുണ്ടേല്‍, കാപ്പംകൊല്ലി വഴി 62 കിലോമീറ്റര്‍ പിന്നിട്ട് ബൈപാസില്‍ കബാബ് ഷെയ്ക്ക് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് ചലഞ്ച് ക്രമീകരണം. ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ചലഞ്ചില്‍ കേരളം, ഗോവ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നായി 150 ഓളം താരങ്ങള്‍ പങ്കെടുക്കും. എലൈറ്റ് റോഡ്, എലൈറ്റ്…

    Read More

    താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി

    കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സംസ്ഥാന ഫര്‍ണിച്ചര്‍ മാനുഫാച്ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്റെ (ഫുമ്മ) 200 ഫര്‍ണിച്ചറുകള്‍ കൂടി കൈമാറി. താത്ക്കാലിക പുനരധിവാസ വീടുകളിലേക്ക് ആദ്യഘട്ടത്തില്‍ 200 ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിലവില്‍ 400 ഫര്‍ണിച്ചറുകളാണ് ഫുമ്മ കൈമാറിയത്. ഒരു വീട്ടിലേക്ക് രണ്ട് കട്ടില്‍, രണ്ട് ബെഡ്, 4 തലയിണ, ഒരു ഡൈനിങ് ടേബിള്‍, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ് നല്‍കിയത്. പര്‍ണിച്ചറുകള്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ് ഏറ്റുവാങ്ങി. ഫുമ്മ സംസ്ഥാന പ്രസിഡന്റ്…

    Read More

    പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതി: സർക്കാർ നിർദേശത്തിന്മേൽ സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു

    തിരുവനന്തപുരം: വയനാട് ജില്ലയിലെ പൂക്കോട് തടാക മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതിയായി ഉൾപ്പെട്ടിരിക്കുന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.   വിജിലൻസ് കേസിൽ ഒന്നാം പ്രതിയായി ബി. ആനന്ദ് ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് ശിപാർശയിന്മേൽ നടപടി സ്വീകരിക്കണമെന്നും സർക്കാർ സർവകലാശാലയെ അറിയിച്ചിരുന്നു. കേസിനാസ്പദമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് ആനന്ദ് ഡി ടി…

    Read More

      മുട്ടിൽ മരംമുറി: അപ്പീൽ തള്ളി, കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം

      കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി.   സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും, കർഷകരെ ബലിയാടാക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായെന്നും ഇതോടെ വിമർശനം ശക്തമായി.   അതേസമയം, കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്….

      Read More

        വയലാർ അനുസ്മരണം നടത്തി

        മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സകലകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ജില്ലാതല വയലാർ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു.   ആകാശവാണി അവതാരകനും, ഗായകനുമായ ആർ. കനകാംബരൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ പാലുകുന്ന്, ബേബി വർഗീസ്, സാബു സേവ്യർ, സുമി മീനങ്ങാടി, ജോയ് ഐക്കരക്കുടി, റീമ പപ്പൻ എന്നിവർ പ്രസംഗിച്ചു. ഗാനാലാപന മത്സരത്തിൽ വിനോദ് ബത്തേരി,…

        Read More

          വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റു; അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം

          അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വച്ചാണ് 3 വിദ്യാർത്ഥികൾക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിദ്യാർത്ഥികൾ അധ്യാപരെ ബന്ധപ്പെട്ടു എന്നാൽ കഴുകികളഞ്ഞാൽ മതിയെന്നും നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിൽ പോകാൻ പറയുകയായിരുന്നു. എന്നാൽ തനിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്റർ പോലീസിനെയും രക്ഷിതാക്കറെയുമറിയിക്കുയായിരുന്നു. സംഭവത്തിൽ പ്രധിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. വിഷയത്തിൽ PTA ഭാരവാഹികൾ യോഗം ചേർന്ന് വീഴ്ച പറ്റിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാദ്യാസ വകുപ്പിന് പരാതി നൽകും.

          Read More

          ‘ജ്വാല 3.0’വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

          കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന “ജ്വാല 3.0” വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ…

          Read More

          സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതം; യൂത്ത് കോൺഗ്രസ്‌ പ്രധിഷേധിച്ചു

          മാനന്തവാടി :വയനാട് മെഡിക്കൽ കോളേജിൽ 2011 ൽ എം. ഐ. ഷാനവാസ്‌ എംപി കൊണ്ടുവന്ന സി. ടി. സ്കാൻ യൂണിറ്റ് പ്രവർത്തന രഹിതമായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന ക്ഷമമാക്കാൻ തയ്യാറാകാത്തതിൽ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിഷേധവുമായി സിടി സ്കാൻ ഓഫീസിന് മുൻപിൽ എത്തിയ പ്രവർത്തകരുമായി സൂപ്രണ്ട് ഡോ.രാജേഷ് ഫോണിൽ ബന്ധപ്പെടുകയും ടെക്ക്നിക്കൽ പ്രോബ്ലം കാരണമാണെന്നും അഞ്ചാം തിയ്യതിക്കുളളിൽ പുനസ്ഥാപിക്കാമെന്ന ഉറപ്പുമ്മേൽ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.എം ഐ ഷാനവാസ് എം പി യായിരിക്കെ 2011…

          Read More

          കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പെട്ടു

          പനമരം: പനമരം കൈതക്കലിനടുത്ത് വച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തേക്ക് ഇടിച്ചു കയറി. കാറിന് മുന്‍വശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല…

          Read More

          ചികിത്സ സഹായത്തിനായി ഓണ നാളിൽ പായസ ചാലഞ്ച്

          മാനന്തവാടി: ചികിത്സ സഹായത്തിനായി ഓണ നാളിൽ പായസ ചാലഞ്ച് ഒരുക്കി മാനന്തവാടിയിലെ ജീവകാരുണ്യ കൂട്ടായ്‌മയായ ടീം കനിവ്. മാനന്തവാടി അമ്പുകുത്തി സ്വദേശിനി വിബിത പ്രശാന്ത് രണ്ട് വൃക്കയും തകരാറിലായി ചികിത്സയിലാണ്. ചികിത്സ ചിലവിനായി 20 ലക്ഷത്തിലേറെ രൂപ ആവശ്യമാണ്. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സുമനസ്സുകളിൽ ചികിത്സക്ക് ആവശ്യമായ തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ടീം കനിവ് കൂട്ടായ്മ‌ മാനന്തവാടി എരുമത്തെരുവിൽ പായസ ചലഞ്ച് ഒരുക്കിയത്. പായസത്തിന് ആവശ്യമായ ചേരുവകൾ സംഭാവനയായി ലഭിച്ചു. 800 ലിറ്റർപായസമാണ്…

          Read More