നൂറുശ്ശരീഅ ഹസ്സൻ ഉസ്താദിന് ബദ്റുൽ ഹുദയിൽ സ്വീകരണവും, ആദരവും നൽകി

പനമരം : അര നൂറ്റാണ്ടിലേറെകാലം വയനാട് ജില്ലയിൽ ആൽമിയ നേതൃത്വം നൽകിയ ശൈഖുനാ ഹസൻ ഉസ്താദിന് സയ്യിദുശ്ശുഹദാ ഹംസതുൽ കർറാർ അവാർഡും നൂറുശ്ശരീഅ എന്ന സ്ഥാന പേരും നൽകി വേങ്ങര കുറ്റാളൂർ ബദ്രുദുജ അക്കാദമിയിൽ നടന്ന ചടങ്ങിൽ ബഹു കാന്തപുരം ഉസ്താദ് ആദരിച്ചിരുന്നു തുടർന്ന് വയനാട്ടിൽ ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിൽ എത്തിയ ഹസൻ ഉസ്താദിനെ ദഫ് സംഘത്തിന്റെ അകമ്പടിയോടെ ബദ്റുൽ ഹുദാ മാനേജ്മെന്റും വിദ്യാർത്ഥികളും ബഹുജനങ്ങളും വേദിയിലേക്ക് ആനയിച്ചു,

മർകസ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മെമന്റോ നൽകി

സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി, പി ഉസ്മാൻ മൗലവി കെ കെ മമ്മൂട്ടി മദനി പി കെ ഇബ്രാഹിം സഖാഫി നസീർ കോട്ടത്തറ അമീർ അറക്കൽ വി ഹംസ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *