സ്റ്റുഡന്റ്സ് ഡയറി ക്ലബ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാർമല ഗവ. വൊക്കെഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് ഡയറി ക്ലബ് തെനേരി ക്ഷീര സംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വെള്ളാർമല ഹൈസ്കൂളിലെ 40 വിദ്യാർത്ഥികളെയാണ് ഈ വർഷം ക്ലബിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാർത്ഥികളിൽ ക്ഷീര മേഖലയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെനേരി ക്ഷീര സംഘത്തിലെ പാൽ ശേഖരണം, സംഭരണം, ടെസ്റ്റിങ് തുടങ്ങിയവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ക്ഷീര മേഖലയുമായി ബന്ധപെട്ട…
