വയോജന കലാമേള സംഘടിപ്പിച്ചു

    കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി രജിത അധ്യക്ഷത വഹിച്ച പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

    Read More

      ലഹരിക്കെതിരെ നാടുണരട്ടെ ക്യാമ്പെയിൻ നടത്തി 

      അഞ്ചു കുന്ന്.: ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക് അഞ്ചു കുന്ന് ഉദ്ഘാടനം ചെയ്തു, പ്രോഗ്രാം ഓഫീസർ സിൽവിയ സെബാസ്റ്റ്യൻ ,ബിബിൻ സജി ,ആൻറിയ എന്നിവർ സംസാരിച്ചു.ഇതിനോട് അനുബദ്ധിച്ച് ലഹരിക്കെതിരെ, ജാഗ്രതാ ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ ഒപ്പുശേഖരണം, ഫ്ലാഷ് മോബ് എന്നിവ…

      Read More

      ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ തുറക്കണം ഐ എന്‍.ടി.യു.സി പ്രക്ഷോഭത്തിലേയ്ക്ക്.

      മാനന്തവാടി: ജില്ലയില്‍ അടഞ്ഞുകിടക്കുന്ന ഇക്കോ ടുറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഐ.എന്‍.ടി.യു.സി റിജണല്‍ കമ്മിറ്റി വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന ടുറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് പേര്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്.കുറുവ,തോല്‍പ്പെട്ടി,മുത്തങ്ങ,മിന്‍ മുട്ടി,സുചിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്.ലോണ്‍ അടവ് മുടങ്ങി ജപ്തി ഭീഷണിയിലായവര്‍ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം വിഷയങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. വേഗത്തില്‍ നടപടിയുണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി…

      Read More

        പത്തനംതിട്ടയിൽ വൻ വെർച്വൽ തട്ടിപ്പ്; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

        പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളിൽ നിന്ന് പണം തട്ടുകയായിരുന്നു.   പണം നഷ്‌ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്. ഒരുകോടി 40…

        Read More

        സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ്ക്കള്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.

        മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് മുന്നില്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സല്‍മത്ത്, പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

        Read More

          താമരശ്ശേരി ചുരത്തിൽ പകൽ സമയത്തെ നിയന്ത്രണം കാറ്റിൽപ്പറത്തി വലിയ വാഹനങ്ങൾ; രാത്രിയായാൽ വൻ ഗതാഗതക്കുരുക്ക്

          താമരശ്ശേരി/വയനാട്: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും റോഡ് വികസന പ്രവൃത്തികളും നടക്കുന്ന താമരശ്ശേരി ചുരത്തിൽ ജില്ലാ കളക്ടറുടെ യാത്രാ നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു. ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ചരക്കുലോറികൾക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിൽ പകൽ സമയങ്ങളിൽ ചുരത്തിൽ വലിയ ഗതാഗതക്കുരുക്കുകൾ അനുഭവപ്പെടുന്നില്ലെങ്കിലും, ഈ നിരോധന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ്…

          Read More

            കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.

            കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ അനിൽകുമാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. വെള്ളിയാഴ്ച രാവിലെ വാഴവറ്റ, കാക്കവയൽ, മീനങ്ങാടി, കരണി പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ സന്ദർശനം. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരും നാട്ടുകാരും നൽകിയ സ്വീകരണം പര്യടനത്തിന് ആവേശം കൂട്ടി. ഉച്ചയ്ക്കുശേഷം മേപ്പാടി സി.എസ്.ഐ ഹോളി ഇമ്മാനുവേൽ പള്ളിയിലെ വിശ്വാസികളെയും സ്ഥാനാർത്ഥി നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മേപ്പാടി ടൗൺ ജുമാ മസ്ജിദിലെ വിശ്വാസികളോടും വോട്ട് അഭ്യർത്ഥിച്ചു. വെണ്ണിയോട് ജൈൻ സ്ട്രീറ്റ്, കുറുമ്പാലക്കോട്ട മരവയൽ,…

            Read More

              സൈബർ സുരക്ഷയും സാമ്പത്തിക സാക്ഷരതയും – സെമിനാർ നടത്തി

              നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ സ്റ്റുഡൻ്റ് ഹബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കനറാ ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ സിന്ധു, സൈബർ സുരക്ഷാ പരിശീലകൻ അധിൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ ജീവൻ ജോൺസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.നിഷ, ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ അനുഷ.വി.എ തുടങ്ങിയവർ സംസാരിച്ചു.

              Read More

                തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: കെ.ജി.ഒ.എ

                തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 44-ാം വയനാട് ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.സുധാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഞായറാഴ്ച രാവിലെ ജില്ലാ പ്രസിഡൻ്റ് ഡോ. കെ.എസ്.സുനിൽ പതാക…

                Read More

                പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

                പുൽപ്പള്ളി : പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ എൽ പി സ്കൂളിന്റെ മുറ്റത്ത് പൂചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിന്ധു കെ (ഹെഡ്മിസ്ട്രസ്), ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം സിറ്റിസൺ ക്ലബ്ബ് അംഗങ്ങളായ ജോർജ് M U (പ്രസിഡണ്ട്), ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു…

                Read More