സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും.
മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ പകൽ 11നാണ് യോഗം. കെ എസ് ഇ ബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉൾപ്പെടെ യോഗത്തില്‍ പങ്കെടുക്കും.
കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.
ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇടപെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
മഴ കാരണം കല്‍ക്കരി ക്ഷാമം നേരിട്ടതിനാൽ ഉത്തരേന്ത്യയില്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞു. കല്‍ക്കരി ക്ഷാമം കാരണം കേന്ദ്ര വിഹിതം കുറഞ്ഞു. കെ എസ് ഇ ബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല.
എല്ലാം ഒന്നിലധികം തവണ പവര്‍ കട്ട് ചെയ്യുന്നതിലേക്ക് എത്തി. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാല്‍ പവര്‍ എക്‌സേഞ്ചിലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയിലെത്തി.
