ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി

    കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കുന്നതിനുമായി ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. മെയ് നാല്, അഞ്ച് തീയതികളിൽ പടക്ക വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. സ്ഫോടകവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പൊതുജന സുരക്ഷക്കുമായാണ് ഉത്തരവ്.   എല്ലാവിധ വെടിമരുന്ന് സാമഗ്രികളുടേയും, ചൈനീസ് ക്രാക്കറുകളുടേയും, സ്ഫോടക വസ്തുക്കളുടേയും ഉപയോഗവും വില്പനയും നിയമാനുസരണം നിരോധിച്ചു. ഈ കാലയളവിൽ പടക്കങ്ങൾ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചു….

    Read More

    കാഞ്ഞിരത്തിനാൽ കുടുംബത്തിൻറെ ഭൂമിപ്രശ്നം : നിർണായക ചർച്ച നാളെ കൽപ്പറ്റയിൽ

    കൽപ്പറ്റ: വയനാട് കലക്ടറേറ്റിനു മുൻപിൽ ഭൂ വിഷയവുമായി ബന്ധപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന അനിശ്ചിതകാല സമരത്തിന് പരിഹാരമാവാൻ വഴിതെളിയുന്നു. നാളെ ( ശനിയാഴ്ച) ജില്ലയിൽ എത്തുന്ന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കാഞ്ഞിരത്തിനാൽ കുടുംബവുമായി ചർച്ച നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി .സിദ്ധീഖ് അറിയിച്ചു. രാവിലെ 10 മണിക്ക് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലാണ് യോഗം. ജില്ലാ കലക്ടർ വിചെൽസാസിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിൽ ഉന്നതതല ഉദ്യോഗസ്ഥ…

    Read More

    ഉരുള്‍പൊട്ടല്‍ ദുരന്തം: വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

    കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയിലെ വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ദുരന്തത്തിനു ശേഷം ആശങ്കയിലായിരിക്കുന്നത്. വിദ്യാർഥികളുടെ തുടർ പഠനവുമായി ബന്ധപ്പെട്ട് ഓരോ തലങ്ങളിലും ആവശ്യമായ അടിയന്തര ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പ് ഇനിയും നടത്താനുണ്ട്. ദുരിതത്തില്‍ നിന്നും അതിജീവിച്ച്‌ വിദ്യാർഥികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങളും ആരംഭിക്കേണ്ടതുണ്ട്. ദുരിത മേഖലയിലെ വിദ്യാർഥിയുടെ ക്ലാസുകള്‍ ഉടൻ ആരംഭിക്കണം, ഓണ്‍ലൈൻ ക്ലാസുകളില്‍…

    Read More

      ലക്കിടിയിൽ മയക്കുമരുന്ന് വേട്ട; യുവതിയും യുവാവും അറസ്റ്റിൽ

      കൽപ്പറ്റ: വൈത്തിരി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതിയും യുവാവും പിടിയിൽ. 3.06 ഗ്രാം മെത്താംഫിറ്റമിനാണ് കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം ഇവരിൽ നിന്ന് പിടിച്ചെടുത്തത്.   കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് ഷിഹാബ് (42), താമരശ്ശേരി തിരുവമ്പാടി സ്വദേശിനി ശാക്കിറ (30) എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.   ഇവർ മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് എക്സൈസിന്റെ പ്രാഥമിക…

      Read More

      വാഹനാപകടത്തിൽ നേഴ്സിംഗ് ജീവനക്കാരൻ മരണപെട്ടു.

      ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മുൻ നഴ്സിങ് ജീവനക്കാരൻ പുറക്കാട് പുത്തൻ നട പുത്തൻപറമ്പിൽ നിപുൺ ഗോപാലകൃഷ്ണൻ [35] ആണ് മരിച്ചത്. ഡിവൈഡറിൽ തട്ടിമറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ പിന്നാലെയെത്തിയ ലോറി യിടിക്കുകയായിരുന്നു. ആലപ്പുഴ പുന്നപ്ര കുറവന്തോടിനു സമീപം വെച്ചായിരുന്നു അപകടം. മാനന്തവാടി ജില്ലാ ആശു പത്രിയിൽ ഏഴ് വർഷം ജോലി ചെയ്ത ശേഷം രണ്ട് വർഷം മുൻപാണ് നിപുൺ സ്ഥലം മാറി പോയത്. നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരനായിരുന്നു….

      Read More

      സെല്ല് പൂട്ടാൻ മറന്നു, പ്രതി കൂളായി മുങ്ങി സംഭവം കുണ്ടറ പൊലീസ് സ്റ്റേഷനിൽ

      വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷിനെ (23) കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തത്. ജി.ഡി ചാർജ്ജ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചു. ഒരു മയക്കം കഴിഞ്ഞ് പുലർച്ചെ ഒന്നരയ്ക്ക് വൈജേഷ് നോക്കിയപ്പോ സെല്ല് പൂട്ടിയിട്ടില്ല. പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ച് മാറി നിൽക്കുന്നു. പിന്നൊന്നും ആലോചിച്ചില്ല, പതിയെ കൊളുത്ത് നീക്കി കൂളായി ഇറങ്ങി, മതിൽ ചാടി ഒരോട്ടം! സെല്ല് പൂട്ടേണ്ടിയിരുന്നത് പാറാവുകാരനാണ്. പാറാവുകാരന്റെ സുഹൃത്തായ ഡാൻസാഫ്…

      Read More

      ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം

      മേപ്പാടി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ ധനം ഹെല്‍ത്ത്‌ കെയര്‍ സമ്മിറ്റ് 2025ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം…

      Read More

      ജനകീയാസൂത്രണ പദ്ധതി: യോഗം ചേര്‍ന്നു

      മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി…

      Read More

      ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

      കൽപ്പറ്റ :വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയൻ ചാരിറ്റബിൾ സൊസൈറ്റി (എ.കെ.ടി.യു) സംസ്ഥാന കമ്മിറ്റി സ്വരുപിച്ച തുക ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്‌ ന് എ.കെ.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌, ട്രഷറർ ഫൈസൽ, വൈസ് പ്രസിഡന്റ്‌ വേലായുധൻ, ജോയിന്റ് സെക്രട്ടറി സയ്യിദ് എന്നിവർ ചേർന്ന് കൈമാറി.

      Read More

      ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ വരൂ…യുഎച്ച്ഐഡി കാർഡുമായി മടങ്ങൂ

      കൽപ്പറ്റ: സർക്കാർ ആശുപത്രികളിൽ ഇനി ഡോക്ടറെ കാണാൻ മുൻകൂട്ടിയുള്ള ടോക്കൺ എടുക്കാം; യുഎച്ച്ഐഡി (യുണീക്ക് ഹെൽത്ത്‌ ഐഡന്റിഫിക്കേഷൻ നമ്പർ) കാർഡ് ഉപയോഗിച്ച്. സംസ്ഥാനത്തെ എല്ലാ ഇ-ഹെൽത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യുഎച്ച്ഐഡി കാർഡ് എടുക്കാൻ എന്റെ കേരളം പവലിയനിലെ ആരോഗ്യവകുപ്പ് സ്റ്റാളിലാണ് സൗകര്യമുള്ളത്. പൊതുജനങ്ങൾക്ക് ആധാർ കാർഡുമായി വന്ന് യുഎച്ച്ഐഡി കാർഡുകൾ നേടാം. *കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം* സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിൽ വിവിധ…

      Read More