എടപ്പെട്ടി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു

    എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഹിരോഷിമദിനം ആചരിച്ചു. സ്‌കൂൾ അസ്സംബ്ലിയിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ യുദ്ധവിരുദ്ധ സന്ദേശം നൽകി. സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ എം കെ അബ്ദുൾസലാം, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ അയുക്ത ശ്രീജിത്ത്, ആൻമരിയ ബൈജു, അനഘ ഷാജു, സ്വാത്വിക് സുജിത്ത് , ആൻമരിയ ജിജിത്ത്, അലക്സ് ജോസഫ്, മുഹമ്മദ് ഫർസിൻ എന്നിവർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *