നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ ബത്തേരിയിൽ പിടിയിൽ

    ബത്തേരി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പഴുപ്പത്തൂർ മാവത്ത് വീട്ടിൽ സുനിൽകുമാറിനെയാണ് (53) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.   ദൊട്ടപ്പൻകുളത്തുള്ള ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 54 പാക്കറ്റ് ഹാൻസും 46 പാക്കറ്റ് കൂൾ ലിപ്പും, വിൽപ്പനയിലൂടെ ലഭിച്ച 31,650 രൂപയും കണ്ടെടുത്തു. കുട്ടികൾക്ക് ഉൾപ്പെടെ ഇയാൾ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.   മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്…

    Read More

      തിരുനെല്ലിയിലെ ബലിതർപ്പണം: ഭക്തജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണം: കേരള ക്ഷേത്രസംരക്ഷണ സമിതി

      തിരുനെല്ലി: കേരളത്തിലെ തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് ഭക്തജനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞുനിർത്തി കെഎസ്ആർടിസി വാഹനങ്ങളിൽ കൊണ്ടുപോയി പാതിവഴി ഇറക്കി ബഹുദൂരം നടന്നാണ് പ്രായം ചെന്നവരും അമ്മമാരുമായ ഭക്ത ജനങ്ങൾ ബലിതർപ്പണം നടത്തിയിരുന്നത്. ഇത് സ്ഥാപിത താൽപര്യക്കാരുടെ അജണ്ടയായിരുന്നു. എന്നാൽ വിവിധ ഹൈന്ദവ സംഘ ടനങ്ങളുടെ സമരം മൂലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ…

      Read More

        സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

        വൈത്തിരി: സിപിഎം വൈത്തിരി, ചുണ്ട ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എം. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം. സെയ്ത്, സി. യൂസഫ്, എൽസി ജോർജ്, എം.വി. വിജേഷ്, എം. രമേഷ്, ടി.പി. സബിത എന്നിവർ പ്രസംഗിച്ചു. എസ്. ചിത്രകുമാർ സ്വാഗതവും കെ. പ്രസാദ് നന്ദിയും പറഞ്ഞു.  

        Read More

        വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ സെപ്റ്റംബർ 15ന് സമാപിക്കും

        കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഡി ടി പി സി യുടെ സഹകരണത്തോടെ വിജയകരമായി നടത്തിവരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ സെപ്റ്റംബർ 15ന് മെഗാ ഇവൻ്റോടെ സമാപിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നറുക്കെടുപ്പ് നടത്തി പ്രഖ്യാപിച്ച സമ്മാനങ്ങൾ വിതരണം ചെയ്യും. വയനാടൻ ടൂറിസം രംഗത്ത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഓണം സീസൺ ഉൾപ്പെടുത്തിയാണ് വയനാട് ഫെസ്റ്റ് സമാപിക്കുന്നത് . നൂറിൽ…

        Read More

          കുടുംബശ്രീ കെ ടിക് പദ്ധതിവഴി സംരംഭം തുടങ്ങി.

          നെന്മേനി: കേരളത്തിലെ തദ്ദേശീയ മേഖലയിലെ യുവാക്കളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കുടുംബശ്രീ കെ ടിക് പദ്ധതി വഴി നെന്മേനി സിഡിഎസിൻ്റെ നേതൃത്വത്തിൽ വരിക്കേരി പണിയ ഉന്നതിയിൽ കൂൺ കൃഷി സംരംഭം ആരംഭിച്ചു. പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി വിപണി സാധ്യതകൾ ഉറപ്പാക്കി ആരംഭിക്കുന്ന സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തവും ദീർഘകാല ലാഭകരവുമായ ഉപജീവനമാർഗ്ഗമായി സംരംഭ വികസനം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംരംഭക മേഖലയിലേക്ക് പ്രവേശിക്കുന്നവർക്ക് അറിവ്, അനുഭവം, വികസനം എന്നിവ പ്രാപ്തമാക്കുന്നതിനുള്ള പ്രവർത്തന…

          Read More

          മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ കെ.കെ.രതീഷിനെ അനുമോദിച്ചു.

          കാട്ടിക്കുളം: മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബേഗൂർ റേഞ്ച് തൃശ്ശിലേരി സെക്ഷൻ ഓഫിസർ കെ കെ രതീഷിനെ യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജിതിൻ കോമത്ത്, യുവധാര സംഘം സെക്രട്ടറി ശ്രീജിത്ത്‌ കെ കെ, സംഘം പ്രസിഡന്റ്‌ രാഗേഷ് കെ ജി, മറ്റു സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

          Read More

          കണ്ണടകൾ വിതരണം ചെയ്തു

          കൽപ്പറ്റ : കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേർന്ന് വയനാട് ദുരന്ത ബാധിതർക്ക് ആവശ്യമായ കണ്ണടകൾ വിതരണം ചെയ്ത ചടങ്ങ് ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി വയനാട് DMO ഡോ : ദിനിഷ് അവർകൾക്ക് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. KPA കോഴിക്കോട് സിറ്റി പ്രസിഡന്റ്‌ നിറാസ്‌ KT അധ്യക്ഷത വഹിച്ച ചടങ്ങിൽ രഗീഷ് പറക്കോട്ട് സ്വാഗതവും പുത്തലത്ത് കണ്ണാശുപത്രി MD ഡോ : സുരേഷ്…

          Read More

            തേന്‍ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

            മാനന്തവാടി: കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ സാങ്കേതികവും പ്രായോഗികവുമായ സഹായത്തോടെ പ്ലാമൂലയില്‍ ആരംഭിച്ച അഞ്ച്‌ വനിതാ തേനീച്ച കര്‍ഷകരുടെ തേന്‍ വിളവെടുപ്പ്‌ ചടങ്ങ്‌ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡ്‌ മെമ്പര്‍ എല്‍സി ജെയിംസ്‌ ചടങ്ങ്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. തേനീച്ച വളര്‍ത്തല്‍ മേഖലയിലൂടെ വനിതകള്‍ക്ക്‌ സ്വയംതൊഴില്‍ അവസരങ്ങളും സ്‌ഥിര വരുമാന മാര്‍ഗങ്ങളും ഉറപ്പാക്കുന്നതില്‍ ഇത്തരം പദ്ധതികള്‍ വലിയ പങ്ക്‌ വഹിക്കുന്നുവെന്ന്‌ അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കീറ്റോണ്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ. രാമചന്ദ്രന്‍ കെ.ജി അധ്യക്ഷത…

            Read More

            കാട്ടാന ആക്രമണം: സർക്കാർ വാക്കുപാലിച്ചില്ലെന്ന് പോളിൻറെ ഭാര്യാപിതാവ് തോമസ്

            പുൽപ്പള്ളി: വനം വകുപ്പ് വാച്ചർ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പോളിൻറെ ഭാര്യാപിതാവ് തോമസ്. പോൾ മരിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടും പോൾ മരിച്ച ശേഷം കുടുംബത്തിന് 50 ലക്ഷം രൂപ നൽകുമെന്നും കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാമെന്നും കുടുംബത്തിൻറെ ബാധ്യത ഏറ്റെടുക്കുമെന്നും കരാർ വച്ചിരുന്നു. എന്നാൽ പ്രാഥമികമായി ലഭിച്ച 10 ലക്ഷം രൂപയല്ലാതെ മറ്റൊരു കാര്യവും പാലിക്കപ്പെട്ടിട്ടില്ല. നിരന്തരമായി ഇതിൽ ഇടപെട്ടിട്ടും ഒരു കാര്യവുമുണ്ടായില്ല….

            Read More

            കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

            പുല്‍പ്പള്ളി: കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വയനാട് സ്‌ക്വാഡും, ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബാബുരാജും സംഘവും പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 102 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി കല്ലന്‍കോടന്‍ വീട്ടില്‍ അസ്‌കാഫ് പി.എ (42) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.ജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, ആനന്ദ് കെ.സി, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം തുടങ്ങിയവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

            Read More