ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് സർക്കാറുകൾ അവഗണന തുടരുന്നു: ടി. നാസർ

  കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവഗണന തുടരുകയാണെന്നും അവരുടെ നീതി ക്ക് വേണ്ടി പൊതുജനങ്ങൾ രംഗത്തിറങ്ങണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചന രഹിതമാക്കുക എന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 21ന് വൈകിട്ട് 4. 30 ന് മേപ്പാടിയിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന പരമ്പരയുടെ പ്രചരണാർഥം 2025ഫിബ്രവരി 14, 15 തിയ്യതികളിലായി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കരീം നയിച്ച…

Read More

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവർത്തിക്കുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, കാറുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റാതായി. വെള്ളമുണ്ടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോറോത്ത് മാത്രമാണ് ഇപ്പോൾ…

Read More

നീറ്റ് പരീക്ഷയിൽ തിളങ്ങിയ ആദിത്യ മനോജിനെ സി.പി.ഐ (എം) ആദരിച്ചു

പുൽപ്പള്ളി: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എം.ബി.ബി.എസ് പ്രവേശനത്തിന് അർഹത നേടിയ ആദിത്യ മനോജിനെ സി.പി.ഐ (എം) പാക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. നീറ്റ് എക്സാമിൽ എസ്.ടി വിഭാഗത്തിൽ 53-ആം റാങ്ക് നേടിയാണ് പാക്കം തിരുമുഖം ഉന്നതിയിലെ മനോജ് – രേഖ ദമ്പതികളുടെ മകളായ ആദിത്യ മികച്ച വിജയം കൈവരിച്ചത്. ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ആദിത്യക്ക് മെമന്റോ സമ്മാനിച്ചു. ഇരുപതാം വാർഡ് മെമ്പർ ബാബു മൈലാടി പൊന്നാട അണിയിച്ചപ്പോൾ ഒന്നാം വാർഡ്…

Read More

    വയനാട് അതിദാരിദ്ര്യ മുക്തം, പ്രഖ്യാപനം യാഥാർത്ഥ്യം മറച്ചുവെക്കാനുള്ള കപട പ്രചാരണം: എസ്ഡിപിഐ

    കൽപ്പറ്റ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചുവെക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിൻ്റെ പിന്നോക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി. ഐ) വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, നിത്യരോഗികളും ഭൂരഹിതരും ഭവനരഹിതരുമായ നിരവധി ആദിവാസി-ഗോത്ര വിഭാഗങ്ങൾ ജില്ലയിലുണ്ട്. സാമ്പത്തീക പരാധീനതകളാൽ വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിക്കേണ്ടി വരുന്ന കുടുംബങ്ങളനവധിയുണ്ട്. ആരോഗ്യമേഖലയും പരിതാപകരമായ അവസ്ഥയിലാണ്. വയനാട് മെഡിക്കൽ കോളേജ് ഇന്നും പൂർണ്ണാർത്ഥത്തിൽ യാഥാർത്യമായിട്ടില്ല. ഏത്…

    Read More

      മാണ്ടാട് സ്കൂളിൽ ഇനി ഗസ്മ അബാക്കസ് പരിശീലനവും

      മണ്ടാട്: വിദ്യാർത്ഥികളുടെ ഗണിത അഭിരുചി വർദ്ധിപ്പിക്കുവാനായി മാണ്ടാട് ഗവ. എൽ പി സ്കൂളിൽ ഗസ്മ അബാക്കസുമായി കൈകോർത്തുള്ള അബാക്കസ് പരിശീലന പരിപാടിക്ക് ആരംഭം കുറിച്ചു. കേരളത്തിൽ ഉടനീളം അബാക്കസ് പരിശീലനക്കളരികൾ നടത്തുന്ന ISO സർട്ടിഫൈഡ് സ്ഥാപനം ആണ് GAZMHA ABACUS. തുടക്കത്തിൽ 3 മണിക്കൂർ വീതം എല്ലാ ശനിയാഴ്ചയും ആണ് ക്ലാസുകൾ നടത്തപ്പെടുക. ഗണിതം ഇനി കഠിനം അല്ല ലളിതമാകും എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ. മാഴ്സ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ്…

      Read More

        ഓപ്പറേഷൻ തൂഫാൻ; കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്

        ഓപ്പറേഷൻ തൂഫാൻ; കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ് – പബ്ലിക് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി   ബത്തേരി: കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട്, പടനിലം, മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ്(23)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785…

        Read More

          സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ഏബൽ ബാബു.

          കണിയാരം: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഫാ.ജി.കെ.എം ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ഏബൽ ബാബു ഇന്നവേറ്റീവ് വർക്കിങ്ങ് മോഡൽ ഇനത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതും, വൈദ്യുതി ചിലവ് കുറച്ച് തെരുവ് വിളക്ക് പ്രവർത്തിപ്പിക്കുന്നതിനുമുള്ള നൂതന ആശയത്തിനാണ് സമ്മാനം ലഭിച്ചത്. സ്കൂൾ വർക്ക് എക്സ്പീരിയൻസ് അധ്യാപിക ജോയ്‌സി ജോസഫ്, ഫിസിക്സ് അധ്യാപിക ബിൻസി മോൾ എന്നിവരുടെ നിർദ്ദേശത്തിലാണ് പ്രസ്തുത വർക്കിങ്ങ് മോഡൽ നിർമ്മിച്ചത്. ഉപജില്ല ശാസ്ത്ര മേളയിൽ…

          Read More

          തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം:-എസ്ഡിപിഐ

          തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം -എസ്ഡിപിഐ മാനന്തവാടി : തലപ്പുഴയിലെ ഏതാനും കുടുംബങ്ങൾക്ക് സംസ്ഥാന വഖഫ് ബോർഡിൽ നിന്നും ലഭിച്ച നോട്ടീസുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ ഉരുണ്ടുകൂടിയ ആശങ്കകളകറ്റണമെന്നും ബിജെപിയുടെ വർഗീയ പ്രചരണങ്ങൾക്ക് തടയിടണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. 4 മുസ്ലിം കുടുംബത്തിനും ഒരു ഹൈന്ദവ കുടുംബത്തിനും ഉൾപ്പെടെ 5 കുടുംബങ്ങൾക്ക് ലഭിച്ച നോട്ടീസ് പ്രകാരം അവരുടെ വീടടക്കമുള്ള സ്ഥലം മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്ത് തിണ്ടുമ്മൽ ദേശം സർവ്വേ നമ്പർ 47/1,45/1 എന്നിവയിലായി…

          Read More

          വോളിബോൾ ചാമ്പ്യൻഷിപ്പ്; ലോഗോ പ്രകാശനം നടത്തി

          മാനന്തവാടി: വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിലും വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും ചേർന്ന് ജനുവരി 1 മുതൽ7 വരെ മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരങ്ങളായ മിന്നുമണിയും സജന സജീവനും ചേർന്ന് മുൻ കേരള സ്റ്റേറ്റ് വോളിബോൾ താരമായിരുന്ന പി എം ഹസീനക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. നിരവധി ആളുകൾ…

          Read More

          തേറ്റമല ഹൈസ്കൂ‌ളിൽ ഇഫ്‌താർ സംഗമം നടത്തി

          തേറ്റമല : തേറ്റമല ഗവ.ഹൈസ്‌കൂളിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഇഫ്‌താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് അബ്ദുൽ നാസർ കൂത്തുപറമ്പൻ, എസ് എം സി ചെയർമാൻ അസ്‌ഹർ അലി, ഹെഡ്‌മാസ്റ്റർ മനോജ് മാത്യു, ഷൈജു പി.എം, ജംഷിന എം കെ, എന്നിവർ സംസാരിച്ചു. പി.ടി.എ., എം പി ടി…

          Read More