നീറ്റ് പരീക്ഷയിൽ തിളങ്ങിയ ആദിത്യ മനോജിനെ സി.പി.ഐ (എം) ആദരിച്ചു

പുൽപ്പള്ളി: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എം.ബി.ബി.എസ് പ്രവേശനത്തിന് അർഹത നേടിയ ആദിത്യ മനോജിനെ സി.പി.ഐ (എം) പാക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. നീറ്റ് എക്സാമിൽ എസ്.ടി വിഭാഗത്തിൽ 53-ആം റാങ്ക് നേടിയാണ് പാക്കം തിരുമുഖം ഉന്നതിയിലെ മനോജ് – രേഖ ദമ്പതികളുടെ മകളായ ആദിത്യ മികച്ച വിജയം കൈവരിച്ചത്.

ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ആദിത്യക്ക് മെമന്റോ സമ്മാനിച്ചു. ഇരുപതാം വാർഡ് മെമ്പർ ബാബു മൈലാടി പൊന്നാട അണിയിച്ചപ്പോൾ ഒന്നാം വാർഡ് മെമ്പർ പ്രേംജി ആശംസകൾ നേർന്നു. ബ്രാഞ്ച് സെക്രട്ടറി ഷിബു പി.ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം സഖാവ് പാക്കം ബാബു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *