ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

പുൽപ്പള്ളി: സെമിത്തേരിയില്‍ അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരിച്ചെടുത്തു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍ (28)ന്റെ മൃതദേഹമാണ് കല്പറ്റ പോലീസിന്റെ നേതൃത്വത്തില്‍ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും നാല് ദിവസത്തിന് ശേഷം തിരിച്ചെടുത്തത്.ഡിസംബര്‍ ഒന്നിനാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ്…

Read More

നവ്യാനുഭവമായി ഇഖ്‌റഅ് ഖുർആൻ ടാലൻ്റ് ഷോ

പറളിക്കുന്ന് : ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിലെ വിദ്യാർഥികൾ നടത്തിയ ഇഖ് റഅ് ടാലൻ്റ് ഷോ നവ്യാനുഭവമായി. ഈ അധ്യയന വർഷാരംഭത്തിൽ തന്നെ 5 മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് അമ്പതോളം പേരെ തെരഞ്ഞെടുത്ത് ഒരു മാസം പരിശീലനം നൽകിയ ശേഷം എലിമിനേഷൻ റൗണ്ട് മത്സരം സംഘടിപ്പിച്ച് അതിൽ നിന്ന് കൂടുതൽ മാർക്ക് നേടിവിജയികളായ 16 പേരെ കണ്ടെത്തി വീണ്ടും രണ്ട് മാസംപരിശീലനം നൽകിയാണ് രക്ഷിതാക്കളുടെ മുമ്പിൽവിദ്യാർഥികൾ ടാലൻ്റ് ഷോ അവതരിപ്പിച്ചത്. നിഹാൽ…

Read More

    റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപക കുന്നിടിക്കൽ; വീടുകൾക്കും കുരിശുപള്ളിക്കും ഭീഷണി

    നടവയൽ: നടവയൽ നെയ്ക്കുപ്പ തെരേസ മൗണ്ടിൽ റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി കുന്നിടിച്ചതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് തെരേസ മൗണ്ട് കുരിശുപള്ളിക്ക് സമീപമാണ് അനധികൃത മണ്ണെടുപ്പ് നടന്നത്.   കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയോട് ചേർന്ന ഭാഗത്ത് നിന്ന് മണ്ണ് നീക്കം ചെയ്തത് പള്ളിക്ക് ഭീഷണിയായിട്ടുണ്ട്. കൂടാതെ കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇടിച്ച് നിരത്തിയ മണ്ണും പാറകളും മഴയത്ത് താഴേക്ക് ഒലിച്ചിറങ്ങാൻ സാധ്യതയുള്ളത് അപകടഭീഷണി വർദ്ധിപ്പിക്കുന്നു.   പരാതിയെ…

    Read More

      ‘തരിയോട്’ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു

      തരിയോട് :തരിയോട് സെന്റ്മേരീസ്‌ യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം തരിയോട് സെന്റ് മേരീസ് യു. പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. സംവിധായകൻ നിർമൽ,ഹെഡ്മാസ്റ്റർ സജി ജോൺ, വർക്കി ടി. എസ്, റെജിലാസ്‌ കാവുംമന്ദം എന്നിവർ സംസാരിച്ചു.  …

      Read More

        പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

        പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രമപഞ്ചായത്ത്പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ , സി.എം. ജോസഫ് ,എം.എം. ടോമി എന്നിവർ സമീപം

        Read More

          യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

          ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ്…

          Read More

          മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണം: എസ്ഡിപിഐ

          മേപ്പാടി :മുണ്ടക്കൈ ചൂരൽമല ദുരന്ത വിഷയത്തിൽ ഇരു മുന്നണികളും ഭക്ഷ്യ കിറ്റിനെ സംബന്ധിച്ച് നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾകൊണ്ട് യഥാർത്ഥ ആവശ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് .ദുരന്തമുഖത്ത് പ്രഖ്യാപിച്ച അവരുടെ പുനരുധിവാസത്തിലേക്ക് സർക്കാരിന്റെ ഇടപെടൽ സമയബന്ധിതമായി നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഇരകളെ സംഘടിപ്പിച് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.മഹറൂഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്, ജോയിന്റ് സെക്രട്ടറി സകരിയ എന്നിവർ സംസാരിച്ചു.

          Read More

          സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

          കൽപ്പറ്റ: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി. മാനന്തവാടി, മീനങ്ങാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്. ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് ജേതാവ് കെ.സി. സർഹാൻ കാസർകോട് നിന്ന് തെളിച്ച ദീപശിഖ കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് വയനാട്ടിലെത്തിയത്. മാനന്തവാടി ജി.വി.എച്ച്.എസ് സ്കൂളിൽ ദേശീയ ഗുസ്തി താരങ്ങളും വിദ്യാർഥികളുമായ ഇഷാന, അമർ, നോയൽ, ജുഡ് സിയ, ദേശീയ ഷൂട്ടിങ് താരം ശിവദർശ് എന്നിവർ ചേർന്ന്…

          Read More

          റൂബി ഫൈസലിന്റെ ഫെറോമോൺ പുസ്തകം പ്രകാശനം ചെയ്തു

          കൽപറ്റ : റൂബി ഫൈസലിന്റെ പതിമൂന്ന് കഥകൾ ഉൾപ്പെടുത്തിയ ആദ്യ പുസ്തകം “ഫെറോമോൺ ” കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ വച്ചു കവി ഡോ.സി രാവുണ്ണി പ്രകാശനം ചെയ്തു. ബാവ. കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൂബി ഫൈസലിന്റെ പിതാവ് അബ്ദു, ഭർത്താവ് ഫൈസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ സാദിർ തലപ്പുഴ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ…

          Read More

            വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം തടയും: മുസ്ലിം ലീഗ്

            മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ തോൽപ്പെട്ടിനരിക്കലിൽ തോൽപ്പെട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച വെയ്റ്റിംഗ് ഷെഡ് പൊളിച്ചു നീക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ശക്തമായി തടയുമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു കൊണ്ട് പറഞ്ഞു.ശിഹാബ് തങ്ങളുടെ പടം വെച്ചു എന്ന ഒറ്റ കാരണത്താൽ മന്ത്രി ഓ.ആർ.കേളുവിന്റെ ആഞ്ഞാനുവർത്തികളായി പ്രതികാര രാഷ്ട്രീയം കളിക്കുന്ന ഭരണ സമിതി ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ പറഞ്ഞു.തൊട്ടടുത്ത് തന്നെയുള്ള സ്കൂൾ കുട്ടികളടക്കം നിരവധി…

            Read More