മാനന്തവാടി: പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെയാണ് എറണാകുളത്തുനിന്ന് പുല്‍പ്പള്ളിയിലേക്ക് വരികയായിരുന്ന കൊച്ചിന് ട്രാവല്‍സ് ബസ്സും കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ചത്.അപകടത്തില്‍ രണ്ട് വാഹനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു
ബസ്സിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ കാരണമായി. ഭാഗ്യവശാൽ രണ്ട് വാഹനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
ഫയർ ഓഫീസർമാരായ രജീഷ് കെ ,മനു അഗസ്റ്റ്യൻ,അജിൽ കെ,അമൃദേഷ് വി ഡി,സനൂപ് കെ എ ,KHG ശിവദാസൻ കെ,ജോബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
