മാപ്പിള സമര ചരിത്ര കോൺഫറൻസ് ഒക്ടോബർ 4 ന്; ഭാരവാഹികൾ പത്രസമ്മേളനം നടത്തി

കൂളിവയൽ:മാപ്പിള സമരങ്ങളുടെ ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ സമഗ്രമായി ചർച്ച ചെയ്യുന്നതിനായി “മാപ്പിള സമരങ്ങൾ: ചരിത്രം, ആത്മീയത, പ്രതിരോധ വ്യവഹാരങ്ങൾ, സാംസ്കാരിക പൈതൃകം” എന്ന പ്രമേയത്തിൽ ദേശീയ ചരിത്ര കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് ഇമാം ഗസാലി അക്കാദമി സ്റ്റുഡന്റ് യൂണിയൻ ഇഗാസ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.   ഒക്ടോബർ 2 ഞായറാഴ്ച്ച ഇമാം ഗസാലി അക്കാദമിയിൽ നടക്കുന്ന കോൺഫറൻസിൽ ചരിത്രകാരന്മാർ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവർ എന്നിവർ പങ്കെടുക്കും.   മാപ്പിള സമരങ്ങളിലെ…

Read More

    മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

    തരുവണ:. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിതരുവണയിൽ പ്രതിഷേധ പ്രകടന സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് പ്രസിഡന്റ് മോയി കട്ടയാട്, സെക്രട്ടറി മുഹമ്മദ് ജിൻഷാദ്,സി.പി.മൊയ്‌ദുഹാജി, പി.സി.ഇബ്രാഹിം ഹാജി,ഉസ്മാൻ പള്ളിയാൽ,മോയി വാരാമ്പറ്റ,കെ.കെ.സി.റഫീഖ്‌,കൊടുവേരി അമ്മദ്,അസീസ് വെള്ളമുണ്ട,പടയൻ മമ്മൂട്ടിഹക്കി സി.സി.അബ്ദുള്ള,മാഡംബള്ളി ശറഫു, എ.കെ.നാസർ ,ഹാരിസ് ആറുവൾ,ഉസ്മാൻ.സി.എച്,നിസാർ പുലിക്കാടു,നാസർ,സി.മമ്മുഹാജി,പി.കെ.മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

    Read More

    കാറിൽ യുവാവിനെ വലിച്ചിഴച്ച പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

    മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന യുവാവിനെ കാറിൻ്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പോരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷിക്കപ്പെടുന്നവരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. മാനന്തവാടി പോലീസ് സ്‌റ്റേഷൻ, ഫോൺ: 04935 240232…

    Read More

      ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ കോളേജ്; ജില്ലാ കളക്ടറുടെ പ്രശംസാപത്രം

      മാനന്തവാടി: വോട്ടർ അവബോധവും ജനാധിപത്യ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കാലയളവിൽ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ELC) നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം. വയനാട് ജില്ലാ കളക്ടറിൽ നിന്ന് കോളേജ് അധികൃതർ പ്രശംസാപത്രം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്വമുള്ള പൗരത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പരിപാടികളാണ് കോളേജ്…

      Read More

        സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു

        കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട്…

        Read More

          വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

          നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (എപിക്) പ്രധാന തിരിച്ചറിയല്‍ രേഖ. ഇത് ലഭ്യമല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന്റെ ഭാഗമായി നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,…

          Read More

          മാനന്തവാടിയിൽ വയൽ നികത്തലിൽ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥലം മാറ്റം. സ്ഥലം മാറ്റത്തിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണിപെടുത്തുന്ന ഫോൺ സംഭാഷക്ഷണം പുറത്ത്. നടപടിയില്ല.

          മാനന്തവാടി : വയനാട് മാനന്തവാടിയിൽ മണൽ നികത്തലിൽ നടപടിയെടുത്ത വില്ലജ് ഓഫീസറെ തൊണ്ടർനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. പിന്നാലെ വില്ലേജ് ഓഫീസർക്ക് വയൽ നികത്തൽ മാഫിയയുടെ ഫോണിലൂടെയുള്ള ഭീഷണി സംഭാഷണവും പുറത്ത് വന്നു. തന്നെ ഭീഷണിപ്പെടുത്തിയ വയൽ നികത്തൽ മാഫിയാ സംഘത്തിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിലേജ് ഓഫീസർ മാനന്തവാടി തഹസിൽദാർക്ക് കത്ത് നൽകിയെങ്കിലും തഹസിൽദാർ ഇത് വരെയും കത്ത് പൊലീസിന് കൈമാറിയിട്ടില്ല എന്നാണ് അറിവ്. രാഷ്ട്രീയ- വയൽ നികത്തൽ മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്…

          Read More

          വെള്ളമുണ്ട വൈബ്സ്; കലാകാരൻമാരുടെ സമ്പൂർണ കൂട്ടായ്മ 26ന്

          മാനന്തവാടി: വയനാട് ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ 2025 മെയ്‌ 26 തിങ്കളാഴ്ച്ച വൈകിട്ട് 3 ന് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘വെള്ളമുണ്ട വൈബ്സ്’ ആദരായനആസ്വാദന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളമുണ്ടയുടെ പേരും പെരുമയും ഭംഗിയും ആഘോഷിക്കുന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നൂറിലധികം വരുന്ന ചെണ്ട/തുടി കലാകാരന്മാരെയും പാരമ്പര്യ തെയ്യം കലാകാരൻ മാരെയും മറ്റ് പ്രതിഭകളെയും ആദരിക്കും. പ്രശസ്ത സൗണ്ട് ഹീലർ ഡോ. ശ്യാംറോക്ക് മുഖ്യാതിഥിയായി പങ്കെടുക്കുന്ന എക്സ്ക്ലൂസിവ് ഡ്രം ഇവന്റ് സദസ്സും…

          Read More

            ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

            ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു.   ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്….

            Read More

              ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്

              കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022…

              Read More