ഹരിത കര്‍മ്മ സേനക്ക് ഓണം ബോണസ് വിതരണം ചെയ്തു 

    തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു. സേനാംഗങ്ങള്‍ക്ക് 12 ശതമാനം ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണായി നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍,…

    Read More

    ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ.

    കൽപ്പറ്റ: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ, ഹാജരാവാതിരുന്നത് 47 കുട്ടികൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമകൊല്ലി ജി.യു.പി.സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു കുട്ടി പോലും ഹാജരായില്ല. ആകെ 47 കുട്ടികളാണ് സ്കൂളിലുള്ളത്. തോട്ടം തൊഴിലാളികളുടെ മക്കളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളും ഉൾപ്പടെയാണിത്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് സ്കൂൾ ചെമ്പ്ര മലനിരകളിലെ ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ വിദ്യാർത്ഥികൾ നടന്നുപോകാറില്ല. മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ…

    Read More

    മുണ്ടക്കൈ ദുരന്തം; കേന്ദ്രസർക്കാർ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധം നവംബർ18ന്

    കൽപറ്റ: മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനെട്ടാം തിയ്യതി തിങ്കളാഴ്ച പതിനൊന്നു മണിക്ക് കൽപറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കും. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്യും. വയനാടൻ ജനതയെ പൂർണ്ണമായി അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ന്യായമായ നഷ്ടപരിഹാരം പോലും രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി…

    Read More

    അമ്പലവയൽക്ഷീര സംഘം പൊതുയോഗവും, അനുമോദനവും സംഘടിപ്പിച്ചു.

      അമ്പലവയൽ: ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീര കർഷകരുടെ കുട്ടികളിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചവരെ അനുമോദിക്കലും സംഘത്തിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും നടത്തി. ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ. പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്‌സത്ത്. സി. കെ, വാർഡ് മെമ്പർ എം. യു. ജോർജ്, ക്ഷീര വികസന ഓഫിസർ പ്രജീഷ പി.പി, മിൽമ പി &…

    Read More

    തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു

    തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. രാവിലെ ദൈവത്താൻ മണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കതിർ വാദ്യ മേളങ്ങളോടെ എഴുന്നള്ളിച്ച് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ വിശ്വാസികൾക്ക് വിതരണം…

    Read More

    മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

    കൽപ്പറ്റ : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ്…

    Read More

    മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി.

    കൈതക്കൽ. മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം പനമരം കൈതക്കൽ ജി.എൽ.പി.എസ്സിൽ വെച്ച് അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. സൂപ്രണ്ട് എ. ഇ.ഒ. ഇൻചാർജ് ഷീബ എൻ.എസ്. സ്വാഗതം പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം അധ്യക്ഷതവഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ്…

    Read More

      രേഷ്മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയെ നിയമനടപടികൾക്ക് വിധേയമാക്കണം; കോളിയാടി ആക്ഷൻ കമ്മിറ്റി

      കൽപ്പറ്റ: നെന്മേനി കോളിയാടി സ്വദേശി രേഷ്മയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ സുൽത്താൻബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയയെ നിയമ നടപടികൾക്ക് വിധേയമാക്കണമെന്ന് കോളിയാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളിയാടി സ്വദേശി ജിനേഷ് സുൽത്താൻബത്തേരി സ്വദേശികളായ മധു , മനു എന്നിവരിൽ നിന്ന് 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബിസിനസ് ആവശ്യത്തിനുവേണ്ടി വാങ്ങിയ തുകയിൽ 15 ലക്ഷം രൂപ ജിനീഷ് മടക്കി നൽകുകയും ചെയ്തതാണ്. 15 ലക്ഷം രൂപ…

      Read More

        ഡ്രൈ ഡേയിൽ വില്പനക്കായി സൂക്ഷിച്ച 28 ലിറ്റർ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

        ബത്തേരി : ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (വയസ്സ് 43/26) എന്നയാളെ 28 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ…

        Read More

        മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

        മാനന്തവാടി: റവന്യൂ ഓഫീസുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2050 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യത്തോടുകൂടി നിർമിച്ച കോൺഫറൻസ് ഹാൾ മാനന്തവാടി…

        Read More