തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

    കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ ചെക്ക് ഡാം നിർമ്മിച്ചത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്ന് പുഴയിലേക്ക് ഒഴുകുന്ന ജലം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം നിര്‍മിച്ചത്.   ചെക്ക് ഡാം യാഥാര്‍ത്ഥ്യമായതാടെ പ്രദേശത്തെ 80…

    Read More

      സെൻസസ് ഒന്നാംഘട്ടം: ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു

      ദേശീയ സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ വിവരശേഖരണം വിജയികരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻസസ് ജില്ലാതല ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, അഡീഷണൽ – ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വിവിധ തലങ്ങളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മൊമ്മന്റോ വിതരണം ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും സേവന മനോഭാവവുമാണ് സംസ്ഥാനത്തു തന്നെ ഏറ്റവുമാദ്യം…

      Read More

      കേരള മുസ്‌ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് നൽകി

      കൽപ്പറ്റ: വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനസാക്ഷിയുള്ള ഓരോ മനുഷ്യൻ്റെതുമാണ്. അവിടെ ഒരു വിഭാഗീയ ചിന്തകൾക്കും പ്രസക്തിയില്ല. അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 750 കുടുംബങ്ങൾക്ക് സഹായം നൽകി. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്…

      Read More

      വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

      മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ദ്വാരക കാസാ മരിയയില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നല്‍കി നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍: സംഷാദ് മരയ്ക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്),…

      Read More

      കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

      കൽപ്പറ്റ: കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ…

      Read More

        ആരോഗ്യപരി പാലാനത്തിനു മിതമായ ആഹാരവും വ്യായാമ ശൈലിയും വളർത്തി എടുക്കണം: മന്ത്രി ഒ ആർ കേളു.

        പനമരം  : സമൂഹത്തിൽ പെരുകിവരുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നിയന്ദ്രിക്കാൻ മിതമായ ആഹാരവും വ്യായാമ ശൈലിയും വള ർത്തി എടുക്കാൻ കൂടുതൽ ബോധവൽക്കരണവും ഫലപ്രദമായ കർമ്മ പദ്ധതികളും രൂപപ്പെടുത്തി എടുക്കണമെന്ന് മന്ത്രി ഒ. ആർ കേളു അഭിപ്രാ യപ്പെട്ടു . പനമരത്ത് പ്രവർത്തിച്ചുവരുന്ന എംഡി ലിങ്ഷി ഹെൽത്ത് കെയറിന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടിയും ആരോഗ്യ ബോ ധവൽക്കരണസെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യയുടെ വളർച്ചയിൽ മനുഷ്യന്റെ ഊർജ്ജവും കർമ്മശേഷിയും മൊബൈൽ ഫോണിലും ഫെയിസ് ബുക്കിലും അനിയന്ത്രിതമായി ചെലവായി…

        Read More

          രാഷ്ട്രീയ ഏകതാ ദിനം; കൂട്ട ഓട്ടം സംഘടിപ്പിച്ചു

          മാനന്തവാടി:  രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു മാനന്തവാടി പോലീസും എസ് പി സി കേഡറ്റുകളും ചേർന്നാണ് കൂട്ട ഓട്ടം സംഘടിപ്പിച്ചത് പരിപാടി മാനന്തവാടി ഡിവൈഎസ്പി വി കെ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മാനന്തവാടി എസ് എച്ച് ഒ റഫീഖ് പി സ്വാഗതം പറഞ്ഞു എസ് ഐ തോമസ് ട്രാഫിക് എസ് ഐ അജിത്ത് എ എസ് ഐ സുനിൽകുമാർ KN ജോയി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി മാനന്തവാടി, പയ്യമ്പള്ളി…

          Read More

            കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

            കെ സിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപത ഡയറക്ടർ ആയി ചുമതലയേറ്റ ബിജു തൊണ്ടിപ്പറമ്പിൽ അച്ഛന് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി. രൂപത പ്രസിഡൻറ് രാജു വലിയാറ അധ്യക്ഷനായിരുന്നു . ലഹരിവസ്തുക്കൾക്കും മദ്യത്തിനും എതിരായ ശക്തമായ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും മദ്യലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇന്ന് ആശങ്ക സൃഷ്ടിക്കുന്ന വിധം വർദ്ധിച്ചിട്ടുണ്ട് എന്നും സ്വീകരണ യോഗത്തിൽ ഫാദർ ബിജു തൊണ്ടി പറമ്പിൽ പറഞ്ഞു. രൂപതാ സെക്രട്ടറി മാത്യു ആര്യ പള്ളിൽ, ബേബി പേടപ്പാട്ട്,…

            Read More

              അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

              കൽപറ്റ: കെൻയു – റിയു കരാത്തേ ഡോ ഇന്ത്യയുടെയും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ യും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം കൽപറ്റ കെൻ യു – റിയു കരാത്തേ അക്കാഡമിയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെൻ -റിയു കരാത്തേ ഏഷ്യൻ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ആർ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ…

              Read More