സീറ്റ് ഒഴിവ്.

മാനന്തവാടി ഗവ കോളേജിലെ ഇംഗ്ലീഷ്, ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവ്. എസ്.സി, എസ്.ടി സീറ്റുകളിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി ഓണ്‍ലൈന്‍ രജിസ്‌ടേഷന്റെ അപേക്ഷ ഫോറം ഉള്ളടക്കം ചെയ്യണം. ഫോണ്‍ – 9495647534, 9495618606

Read More

അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം: മന്ത്രി കെ.എം ഷാജി

കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.   ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം…

Read More

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ…

Read More

    വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു

    അമ്പലവയൽ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ലോക വയോജന ദിനാഘോഷത്തിന് ഭാഗമായി അമ്പലവയലിൽ സെമിനാർ സംഘടിപ്പിച്ചു വയോജനങ്ങളും നിയമസംരക്ഷണവും എന്ന വിഷയത്തിൽ ലീഗൽ സർവീസ് സെല്ലിലെ അഡ്വക്കറ്റ് സി വി ജോർജ് ക്ലാസ് എടുത്തു പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു കെ ആർ ശിവശങ്കരൻ എം.സി കുര്യാക്കോസ് ടി ടി സ്കറിയ എന്നിവർ സംസാരിച്ചു ടൗണിൽ പ്രസിഡൻറ് പി ഭാസ്കരൻ മാസ്റ്റർ പതാക ഉയർത്തി

    Read More

    കഞ്ചാവുമായി യുവാവ് പിടിയില്‍

    പുല്‍പ്പള്ളി: 750 ഗ്രാം കഞ്ചാവുമായി മീനങ്ങാടി കൃഷ്ണഗിരി സ്വദേശിയായ അഴകല്‍തറപ്പില്‍ വീട്ടില്‍ വിഷ്ണു മോഹനെ(23) യാണ് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ സ്‌കൂളിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച വിഷ്ണുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്. ഐ സുകുമാരന്‍, എ.എസ്.ഐമാരായ മോഹനന്‍, ഫിലിപ്പ്, സിവില്‍ പോലീസ് ഓഫീസറായ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. #wayanadpolice

    Read More

    വയനാട് തിരഞ്ഞെടുപ്പ് ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും മൊകേരിയും

    കല്‍പ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ ആശംസകള്‍ നേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ഇത് പാലക്കാട് കല്യാണവീട്ടില്‍ മുഖാമുഖം നിന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടും ഹസ്തദാനത്തിനു വിസമ്മതിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പാഠമായി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മൊകേരി പ്രസംഗിക്കവേയാണ് പ്രിയങ്ക അടുത്ത് എത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിനുശേഷം പോത്തുകല്ലിലേക്ക് പോകുകയായിരുന്നു അവര്‍. മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വേദിയിലെത്തി സൗഹൃദം പങ്കിടുകയുമായിരുന്നു.

    Read More

    മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി

    മാനന്തവാടി : ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡൻ്റ് എൽ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ ഇ ഒ എ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലീം അൽത്താഫ്, എസ്എംസി ചെയർമാൻ കെ മൊയ്തൂട്ടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ. ജിജി, വൈസ് പ്രിൻസിപ്പൽ കെ. കെ.സുരേഷ് കുമാർ, എം പി ടി എ പ്രസിഡൻ്റ് എ.അനിത, ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി,…

    Read More

      കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

      കോണ്‍ഗ്രസ് കോട്ടത്തറ സര്‍വ്വീസ് സഹകരണബാങ്കിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി നിയമവിരുദ്ധമായി ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ച ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണം: അഡ്വ. ടി ജെ ഐസക് കോട്ടത്തറ: നിയമവിരുദ്ധമായി ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വയനാട് ജില്ലയിലെ 11 സഹകരണ ബാങ്കുകളുടെ ഭരണസമിതി സര്‍ചാര്‍ജ് ചുമത്തി പിരിച്ചുവിട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ആവശ്യപ്പെട്ടു. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിയമവിരുദ്ധമായി പണം നിക്ഷേപിച്ച 11…

      Read More

      കച്ചവട സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി എക്സൈസ് പിടിയിൽ

      മാനന്തവാടി: കഴിഞ്ഞ സെപ്തമ്പര്‍ 11ന് മാനന്തവാടി മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന ‘പി എ ബനാന’ എന്ന സ്ഥാപനത്തില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സ്ഥാപനത്തിന്‍റെ ഉടമയായ നൗഫല്‍ പി എ എന്നയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.എന്നാല്‍ കഞ്ചാവിനെ കുറിച്ച് അറിവില്ല എന്നും താന്‍ കടയില്‍ ഇല്ലാത്ത സമയത്ത് മറ്റാരെങ്കിലും കൊണ്ട് വച്ചതാവാം…

      Read More

        ഗുണ്ടൽപേട്ടയ്ക്കടുത്തു ബേഗൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം വയനാട് സ്വദേശികളായ രണ്ട് പേർ മരിച്ചു  

        ഗുണ്ടൽപേട്ട: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് മരണപെട്ടത്.സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (1) ബഷീറിന്റെ ഭാര്യ നസീമ എന്നിവരെ മൈസൂർ മാണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ്…

        Read More